Skip to main content

ത്രിവത്സര പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

 

പാലക്കാട് ഗവ. പോളിടെക്‌നിക്ക് കോളെജില്‍ ത്രിവത്സര പാര്‍ട്ട് ടൈം ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നീ ബ്രാഞ്ചുകളിലേക്ക് 2019 ജൂലൈ ഒന്നിന് 18 വയസ്സ് തികഞ്ഞ പത്താം തരം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം പ്രവൃത്തിപരിചയം നിര്‍ബന്ധം. രണ്ട് വര്‍ഷ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. വിശദവിവരത്തിന് polyadmission.org ലോ പോളിടെകനിക് ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷകള്‍ ജൂലൈ 18 വൈകീട്ട് നാല് വരെ കോളെജ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 0491-2572640

date