Skip to main content

പിഎൻ പണിക്കർ അനുസ്മരണവും  ക്വിസ് മത്സരവും നടത്തി 

ജില്ലാ വിദ്യാഭ്യാസ വകുപ്പും പിഎൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായി വായനാമാസാചരണത്തോടനുബന്ധിച്ച് ഗവ. മോഡൽ ഗേൾസ് എച്ച്.എസിൽ പിഎൻ പണിക്കർ അനുസ്മരണവും ക്വിസ് മത്സരവും നടത്തി. പിഎൻ പണിക്കർ സ്മാരക പുരസ്‌ക്കാര ജേതാവ് അഡ്വ. എ.യു. രഘുരാമൻ പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.കെ. സീതാരാമൻ അധ്യക്ഷനായി. ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ വി.പി. സുലഭകുമാരി, പ്രൊഫ. ജോർജ് അലക്‌സ്, സ്‌കൂൾ പ്രിൻസിപ്പൽ എം.ജി. ലതാദേവി, കെ.എ. ഷൈല തുടങ്ങിയവർ പ്രസംഗിച്ചു. ക്വിസ് മത്സരത്തിൽ ഒല്ലൂർ സെന്റ്‌മേരീസ് സിജിഎച്ച്എസ് വിദ്യാർഥിനി കൃഷ്ണപ്രിയ വി ഒന്നാംസ്ഥാനവും , ചെവ്വൂർ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂൾ വിദ്യാർഥി അജയ് പവൻ കെ.ജി. രണ്ടാംസ്ഥാനവും, ചെങ്ങാലൂർ സെന്റ്‌മേരീസ് ഹൈസ്‌കൂൾ വിദ്യാർഥി സുദേവ് പി.എസ്. മൂന്നാംസ്ഥാനവും നേടി.
 

date