Skip to main content

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷൻ

ജില്ലയിലെ വിവിധ പോളിടെക്‌നിക്കുളിൽ ഒഴിവുളള ഡിപ്ലോമ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ ജൂലൈ ഒൻപത് രാവിലെ എട്ട് മണിക്ക് തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂലൈ എഴ് മുതൽ ഏട്ടിന് വൈകീട്ട് മൂന്ന് മണിവരെ www.polyadmission.org എന്ന വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്യണം. രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തികൊണ്ടുളള റാങ്ക് ലിസ്റ്റ് ജൂലൈ എട്ടിന് അഞ്ച് മണിക്ക് പോളി അഡ്മിഷൻ സൈറ്റിൽ പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ സ്ട്രീം ഒന്നിൽ ഉൾപ്പെട്ടവർ ജൂലൈ ഒൻപതിനും രണ്ടിൽ ഉൾപ്പെട്ടവർ ജൂലൈ പത്തിനും തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ എട്ടിന് അലോട്ട്‌മെന്റ് മെമ്മോയും എല്ലാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എത്തണം. മുൻപ് അഡ്മിഷൻ എടുത്തിട്ടുളളവർ അഡ്മിഷൻ സ്ലിപ്പും ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അഭിമുഖത്തിന് പങ്കെടുക്കണം. നിശ്ചിത സമയത്ത് ഹാജരാകാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാക്കുന്നതും അടുത്ത റാങ്കുക്കാരന് അനുവദിക്കുന്നതുമാണ്. പ്രവേശനം നേടുന്നവർ ഏകദേശം ആറായിരം രൂപ കൈവശം കരുതണം. ഒന്നിലധികം ജില്ലകളിൽ ഒരേ സമയം സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവർ നിശ്ചിത മാതൃകയിലുളള പ്രോക്‌സി ഫോറം പൂരിപ്പിച്ച് ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിറ്റുകളുടെ പകർപ്പ് സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ : 0487-2333290.
 

date