Skip to main content

പോളി പ്രവേശനം: ലാട്രൽ എൻട്രി  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ലാട്രൽ എൻട്രി വഴിയുളള പോളിടെക്‌നിക്ക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ റാങ്ക് ലിസ്റ്റ് www.mtithrissur.ac.in കോളേജ് വെബ്‌സെറ്റിലും, കോളേജ് നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ ജൂലൈ എട്ടിന് രാവിലെ പത്തിന് കൗൺസിലിങ് മുഖേന അഡ്മിഷൻ നടത്തും. അഡ്മിഷന് വരുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിറ്റും ഫീസ് ഇനത്തിൽ ഏകദേശം പതിനാറായിരം രൂപ കയ്യിൽ കരുതണം. ഒന്നിലധികം സ്ഥാപനങ്ങളിൽ ഒരേ സമയം അഡ്മിഷന് പങ്കെടുക്കുന്നവർ നിശ്ചിത മാതൃകയിലുളള പ്രോക്‌സി ഫോറം പൂരിപ്പിച്ച് ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിറ്റുകളുടെ പകർപ്പ് സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ www.polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ : 0487-2333290.

date