Skip to main content

15 ലക്ഷം രൂപ വരെ ബിസിനസ്സ് വായ്പ

പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ തൃശൂർ ഓഫീസിൽ നിന്നും ഒബിസി വിഭാഗക്കാർക്കും മുസ്ലീം, കൃസ്ത്യൻ വിഭാഗക്കാർക്കും 15 ലക്ഷം രൂപ വരെ ബിസിനസ്സ് വായ്പ നൽകുന്നു. ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ തലപ്പിളളി, കുന്നംകുളം താലൂക്ക് ഒഴികെ തൃശൂർ ജില്ലയിലെ മറ്റ് താലൂക്ക് നിവാസികളായ 18 നും 55 നും മദ്ധ്യേ പ്രായമുളളവർക്ക് പുതിയ ബിസിനസ്സ് തുടങ്ങുന്നതിനും നിലവിലുളളവ വികസിപ്പിക്കുന്നതിനും വായ്പയ്ക്ക് അപേക്ഷിക്കാം. ഫോൺ : 0487-2424212, 2424214.

date