Skip to main content

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ പൊതുവിദ്യാലത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കളായ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2019 മാർച്ച് എസ്.എസ്.എൽ.സി./ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ (സ്റ്റേറ്റ് സിലബസ്) എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. www.nftwkerala.org എന്ന സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. ഓൺലൈൻ വഴി അപേക്ഷ നൽകുമ്പോൾതന്നെ അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ സാക്ഷ്യപ്പെടുത്തി, സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ജൂലൈ 30 ന് മുമ്പായി അസിസ്റ്റന്റ് സെക്രട്ടറി, ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ, കേരളം, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിലും അയയ്ക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.2207/19

date