Skip to main content

പ്ലസ്‌വൺ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു

പ്ലസ്‌വൺ മൂന്നാം സപ്ലിമെന്റി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.  ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിനായി വർധിപ്പിച്ച 10 ശതമാനം അധിക സീറ്റും ഉൾപ്പടെ മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ 19,557 അപേക്ഷകൾ ലഭിച്ചു. സ്‌കൂളിൽ നിന്നും വെരിഫിക്കേഷൻ നടത്താത്ത അപേക്ഷകൾ അലോട്ട്‌മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണതത്ത്വം അനുസരിച്ച് നിലവിലുണ്ടായിരുന്ന ഒഴിവ് ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്‌മെന്റ് പരിഗണിച്ചിട്ടുള്ളത്.  സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ  SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഈ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂലൈ എട്ടിന് രാവിലെ പത്ത് മുതൽ ഒൻപതിന് വൈകിട്ട് നാലിനു മുമ്പായി സ്ഥിരപ്രവേശനം നേടണം.
പി.എൻ.എക്സ്.2208/19

date