Skip to main content

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട, ഇടുക്കി, തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.  സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 36,600-79,200 ശമ്പള സ്‌കെയിലുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. സൂപ്പർവൈസറി തസ്തികയിൽ ജോലി ചെയ്യുന്ന 30,700-65,400 ശമ്പളസ്‌കെയിലുള്ള ജീവനക്കാരുടെ അപേക്ഷകളും പരിഗണിക്കും. ചട്ടപ്രകാരമുള്ള അപേക്ഷകൾ ചീഫ് എക്‌സിക്യൂട്ടീവ്, കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ്, എസ്.എൻ പാർക്ക്, പൂത്തോൾ പി.ഒ, പിൻ - 680004 എന്ന വിലാസത്തിൽ ജൂലൈ 20നകം ലഭ്യമാക്കണം.  ഫോൺ: 0487 2386871.
പി.എൻ.എക്സ്.2209/19

date