Skip to main content

ലഹരിയുടെ ചതിക്കുഴികളില്‍ നിന്നും അകലാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം

 

ലഹരിയുടെയും സൈബര്‍ കുറ്റകൃത്യത്തിന്റെയും ചതിക്കുഴികളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ലഹരി ഉപയോഗവും സൈബര്‍ കുറ്റകൃത്യവും സംബന്ധിച്ച് വിമുക്തി, ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവ സംയുക്തമായി കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തില്‍ നിന്നും സ്വയം മാറി നില്‍ക്കാനും സുഹൃത്തുക്കളെ പിന്തിരിപ്പിക്കാനും കഴിയണം. സൈബര്‍ ഉപയോഗം ജനന•ക്കായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ ഷാജി അധ്യക്ഷത വഹിച്ചു.
ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി മഞ്ചേരി സബ് ജഡ്ജ് ആര്‍ മിനി,  കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പല്‍ വി സന്തോഷ് കുമാര്‍ സംസാരിച്ചു. വിമുക്തി മിഷന്‍ ലൈസണ്‍ ഓഫീസര്‍ ബി ഹരികുമാര്‍, അസി. സബ് ഇന്‍സ്പെക്ടര്‍ വികെ പൗലോസ് എന്നിവര്‍ ക്ലാസെടുത്തു.

 

date