Skip to main content

പൊന്നാനി കടല്‍പ്പാലം; ടെണ്ടര്‍ പൂര്‍ത്തിയായി

പൊന്നാനി അഴിമുഖത്തേയും പടിഞ്ഞാറേക്കരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന  സംസ്ഥാനത്തെ ആദ്യത്തെ സസ്‌പെന്‍ഷന്‍  ബ്രിഡ്ജിന്റെ ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തിയായി. എല്‍ ആന്റ് ടി കമ്പനിയാണ് കരാര്‍ എടുത്തിട്ടുള്ളത്. ആറ് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. കാസര്‍കോഡ്- തിരുവനന്തപുരം  തീരദേശ ഇടനാഴിയുടെ ഭാഗമായാണ് യാത്രയ്ക്കും ടൂറിസത്തിനും ഏറെ സാധ്യതയുള്ള കടല്‍ തൂക്കുപാലം വരുന്നത് .
   236 കോടി രൂപയാണ് അഴിമുഖത്ത് നിര്‍മ്മിക്കാനിരിക്കുന്ന സസ്‌പെന്‍ഷന്‍ ബ്രിഡ്ജിനായിചെലവഴിക്കുക.  കൊല്‍ക്കത്തയിലെ ഹൗറ പാലത്തിന്റെ മാതൃകയിലാകും കേരളത്തിലെയും സസ്‌പെന്‍ഷന്‍ ബ്രിഡ്ജ്. അഴിമുഖത്തിന് കുറുകെയായതിനാല്‍ വലിയ ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും കടന്നു പോകാവുന്ന തരത്തിലാകും നിര്‍മ്മാണം.  പൊന്നാനി അഴിമുഖം മുതല്‍ തിരൂര്‍ പടിഞ്ഞാറെക്കര വരെ ഒരു കിലോമീറ്റര്‍ നീളത്തിലാണ് പാലത്തിന്റെ നിര്‍മ്മാണം.

 

date