Skip to main content

സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്

നാഷനല്‍ എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കിയിട്ടുളള ഭിന്നശേഷിക്കാര്‍ക്കായുളള സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ കൈവല്യ പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വൊക്കേഷനല്‍ ഗൈഡന്‍സ് & കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.  മലപ്പുറം ഗവ. കോളജില്‍ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് നടത്തിയ സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസ്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അലവി ബിന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.   മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈബ്രറേറിയന്‍ അബ്ദുള്‍ ലത്തീഫ് ക്ലാസ്സ് നയിച്ചു.  
  ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം. രാധാകൃഷ്ണന്‍, കോഴിക്കോട് മലപ്പുറം ഗവ. കോളജ് ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍ അക്ബര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി) ഹേമ, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി. എല്‍) കെ. അനിത, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍ കുട്ടി കല്ലറ എന്നിവര്‍ സംസാരിച്ചു.  

 

date