Skip to main content

ഭിന്നശേഷികാര്‍ക്ക് മത്സര പരീക്ഷാ പരിശീലനം

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്റ്റൈപ്പന്റോടുകൂടി മത്സര പരീക്ഷാ പരിശീലനം നടത്തുന്നു.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും താത്പ്പര്യമുളളവരുമായ പ്ലസ് ടു, ഡിഗ്രി യോഗ്യതയുളള ജില്ലയിലെ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍,    ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, മലപ്പുറം, 676505 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.  ഫോണ്‍ - 0483 273 4904,   9562418850.

 

date