Skip to main content

 അധ്യാപക ഒഴിവ് 

 

    ഷൊര്‍ണ്ണൂര്‍ ഐ.പി.റ്റി. ആന്‍ഡ് ഗവ. പോളിടെക്നിക്ക് കോളെജില്‍ കംപ്യുട്ടര്‍ എഞ്ചിനിയറിങ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിങ് അധ്യാപക ഒഴിവുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബി.ടെക് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ജനുവരി മൂന്ന് രാവിലെ 10ന് കോളെജിലെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

date