Post Category
പ്രവാസി കൂട്ടായ്മയും ഡിജിറ്റലൈസേഷനും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.
കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ഒരുക്കുന്ന പ്രവാസി കൂട്ടായ്മയും ബോര്‍ഡിന്റെ സമ്പൂര്‍ണ്ണ അംഗത്വ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും ഇന്ന് (ഡിസംബര്‍ 23) മുഖ്യമന്ത്രി പിണറായി വിജയന്‍ നിവ്വഹിക്കും. വൈകിട്ട് മൂന്നിന് മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും.
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി. ഉബൈദുള്ള, കെ.വി. അബ്ദുല്‍ ഖാദര്‍, എ.പി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, നോര്‍ക്കാ റൂട്ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ടി.കെ. ഹംസ, അഡ്വ. പി.എം.എ സലാം, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും
date
- Log in to post comments