Skip to main content

ബോധവല്‍ക്കരണ പരിപാടി 

 സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചീമേനി തുറന്ന ജയിലിലെ അന്തേവാസികള്‍ക്കായി  വകുപ്പ് നടപ്പിലാക്കി വരുന്ന 'നേര്‍വഴി' പദ്ധതിയെക്കുറിച്ചും ജില്ലാ ആരോഗ്യ-എക്‌സൈസ് വകുപ്പ് വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ചീമേനി തുറന്ന ജയില്‍ സൂപ്രണ്ട് പി.അജയകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട്  ജില്ലാ പ്രൊബേഷന്‍ ഓഫീസറും കാസര്‍കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസറൂമായ ബി.ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. 
ശിക്ഷാ തടവുകാര്‍ക്ക്  സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് പ്രൊബേഷന്‍ അസിസ്റ്റന്റ് ബി.സലാവുദ്ധീന്‍ വിശദീകരിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രാധികനായര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി.  തുറന്ന ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ശിവപ്രസാദ്, പ്രിസണ്‍ ഓഫീസര്‍ ഗിരീഷ് കുമാര്‍, കെ.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

date