Skip to main content

ജലശക്തി അഭിയാന്‍ കേന്ദ്ര പ്രതിനിധി  ഇന്ദു സി നായര്‍ ജില്ലയിലെത്തി 

ജലക്ഷാമം രൂക്ഷമായ ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് കേന്ദ്രപ്രതിനിധിയായ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ആസിയാന്‍ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ഇന്ദു സി നായര്‍ ജില്ലയില്‍ എത്തി. കാസര്‍കോട് കളക്ടറേറ്റ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബുമായി ചര്‍ച്ച നടത്തി. ജലശക്തി അഭിയാന്‍ ജില്ലാ കോര്‍ കമ്മിറ്റി അംഗങ്ങളുമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലയില്‍ ആവിഷ്‌ക്കരിക്കുന്ന ജലവിനിയോഗ നയത്തിന്റെ കരട് നോഡല്‍ ഓഫീസര്‍ വി.എം അശോക് കുമാര്‍ അവതരിപ്പിച്ചു. 
തുടര്‍ന്ന് ഇന്ദു സി നായര്‍ ചെങ്കള പഞ്ചായത്തിലെ പാണാര്‍കുളം സന്ദര്‍ശിച്ചു. ഇന്ന്(12) കാസര്‍കോട് ബ്ലോക്ക് പരിധിയിലെ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രപ്രതിനിധി സന്ദര്‍ശിക്കും. ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് തുടര്‍ന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കും. 
നോഡല്‍ ഓഫീസര്‍ കെ.പ്രദീപ്, എഡിസി(ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസ്, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date