Skip to main content

ജനകീയം അതിജീവനം സ്വാഗതസംഘരൂപീകരണം ഇന്ന്

നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ ജൂലൈ 20 ന് സംഘടിപ്പിക്കുന്ന ജനകീയം അതിജീവനം പൊതുജനസംഗമത്തിന്റെ ജില്ലാതല സ്വാഗതസംഘരൂപീകരണം യോഗം ഇന്ന് (ജൂലൈ 12) ജില്ലാ ആസൂത്രണഭവൻ ഹാളിൽ വൈകീട്ട് മൂന്നിന് ചേരും. മന്ത്രിമാരായ ഏ സി മൊയ്തീൻ, അഡ്വ. വി എസ് സുനിൽകുമാർ, കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികൾ, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, അഗ്രികൾച്ചർ, റവന്യൂ, ഡിഎംഒ, ലൈബ്രറി കൗൺസിൽ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, കുടുംബശ്രീ മിഷൻ, ബാങ്കുകൾ, സഹകരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.
 

date