Skip to main content

50 മീറ്റർ ദൂരപരിധിയിലുള്ളവർക്ക് 10 ലക്ഷം രൂപ കടലാക്രമണം: തീരദേശത്തിന് ആശ്വാസമേകി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതി

തീരദേശത്തിന് ആശ്വാസമേകി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതി. അടിക്കടിയുള്ള കടലാക്രമണത്തിൽ നിന്ന് രക്ഷ നേടാൻ കടലിന് 50 മീറ്റർ ദൂരപരിധിയുള്ള മുഴുവൻപേർക്കും സ്ഥലവും വീടും വാങ്ങുന്നതിനുവേണ്ടി 10 ലക്ഷം രൂപ നൽകുന്ന പദ്ധതി വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ കരിങ്കല്ല് ഇല്ലാത്തിടത്തും കരിങ്കല്ല് നശിച്ചുപോയ സ്ഥലത്തും ജിയോ ട്യൂബ് ഉപയോഗിച്ച് തടയണകൾ നിർമ്മിക്കും. വിവിധ വകുപ്പുകളുമായി ഇക്കാര്യത്തിൽ കോർഡിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കേരളത്തിന്റെ തീരദേശ മേഖലകളിൽ തുടർച്ചയായി വരുന്ന കടലാക്രമണത്തിനു പരിഹാരം കാണാൻ വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്. നിലവിൽ കരിങ്കൽ ക്വാറിയിൽ നിലനിൽക്കുന്ന തൊഴിലാളികളുടെ കൂലി വർധനവ് പ്രശ്‌നം പരിഹരിക്കാനും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ മന്ത്രിമാരായ കൃഷ്ണൻകുട്ടി (ജലവിഭവ വകുപ്പ്) ടി.പി രാമകൃഷണൻ (തൊഴിൽ വകുപ്പ്) പി തിലോത്തമൻ (ഭക്ഷ്യ വകുപ്പ്) കെ.ടി ജലീൽ (ഉന്നത വിദ്യാഭ്യാസം), നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ പി ശശി, തീരദേശ എംഎൽഎമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date