Skip to main content

കാർഷിക സർവെ:  ജില്ലാതല പരിശീലനം 12 ന്

കാർഷിക സ്ഥിതിവിവരക്കണക്ക് ശേഖരണവുമായി ബന്ധപ്പെട്ട ഫീൽഡ്തല ഉദ്യോഗസ്ഥർക്കുളള ജില്ലാതല പരിശീലനം തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കും. ജൂലൈ 12 രാവിലെ 10 ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി തൃശൂർ റൂറൽ കെ പി വിജയകുമാരൻ വിശിഷ്ടാതിഥിയാകും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് ഡയറക്ടർ ജനറൽ വി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ ഇൻചാർജ്ജ് അനിത കരുണാകരൻ, ജില്ലാ ഓഫീസർ കെ ടി ലേഖ തുടങ്ങിയവർ ആശംസ നേരും. അഡീഷണൽ ജില്ലാ ഓഫീസർ കെ കെ മോഹനദാസ് സ്വാഗതവും റിസർച്ച് അസിസ്റ്റന്റ് ടി എസ് സുരേഷ് നന്ദിയും പറയും.
 

date