Skip to main content

ലോക ജനസംഖ്യാ ദിനം : ജില്ലാതലാചരണം നടത്തി

ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം. എൽ റോസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി വി സതീശൻ ലോക ജനസംഖ്യാ ദിന സന്ദേശം നൽകി. ആർസിഎച്ച് ഓഫീസർ ഡോ. കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ടി എ ഹരിതാ ദേവി നന്ദിയും പറഞ്ഞു. ''കുടുംബാസൂത്രണവും ലിംഗസമത്വവും'' എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സംവാദ മത്സരത്തിൽ സെൻറ് തോമസ് കോളേജ് വിദ്യാർത്ഥിനി സ്‌നേഹ ഔസേപ്പ് ഒന്നാം സ്ഥാനവും വിമല കോളേജ് വിദ്യാർത്ഥിനി നീതു കെ.ടി രണ്ടാം സ്ഥാനവും ഗവണ്മെൻറ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥി സുഹൈബ് കെ .എ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഗവ. മെഡിക്കൽ കോളേജ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിൻ അസ്സോസിയേറ്റ് പ്രൊഫസ്സർ ഡോ. സജ്ന മോഡറേറ്ററായി. ''അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, കുടുംബാസൂത്രണത്തിലൂടെ ഉത്തരവാദിത്വം'' എന്നതാണ് ഈ വർഷത്തെ സന്ദേശം.

date