Skip to main content

തൂശനിലയിൽ ഓൺലൈൻ ബിരിയാണി: 'ഫ്രീഡം കോംബോ ലഞ്ച്' ഉദ്ഘാടനം ചെയ്തു

ജയിലറയിൽ നിന്നും വിലക്കുറവിന്റെ ഓഫറുമായി 'ഫ്രീഡം കോംബോ ലഞ്ച്' ഫുഡ് ആൻഡ് സേഫ്റ്റി കമ്മീഷണർ ജി ജയശ്രീ ആദ്യ കോംബോ പാഴ്‌സൽ ഡെലിവറി ബോയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി തൂശനിലയിൽ ഇനി ബിരിയാണി സദ്യ കഴിക്കാം. 300 ഗ്രാം ബിരിയാണ്, ഒരു പൊരിച്ച കോഴിക്കാൽ, സാലഡ്, അച്ചാർ, മൂന്ന് ചപ്പാത്തി, ചിക്കൻ കറി, ഒരു കപ്പ് കേക്ക്, ഒരു കുപ്പി വെളളം എന്നിവ 127 രൂപയ്ക്ക് ഇനി ഓൺലൈനിൽ ലഭിക്കും. വെളളം വേണ്ടായെങ്കിൽ 117 രൂപ കൊടുത്താൽ മതി. ഇലയിലൊരു ഓൺലൈൻ ബിരിയാണി എന്നത് രാജ്യത്ത് തന്നെ ആദ്യമാണ്. ഇതെല്ലാം പുനരുപയോഗ സാധ്യമായ പേപ്പർ ബാഗിലാണ് എത്തുക എന്നതാണ് ഇതിന്റെ ആകർഷണീയത. വിയ്യൂരിൽ തടവുക്കാരുടെ ഉൽപ്പന്നങ്ങൾ ഏറെയുണ്ട്. അതിലേക്കാണ് ഇപ്പോൾ ഓൺലൈൻ ബിരിയാണി സദ്യയുമെത്തിയിരിക്കുന്നത്. സെൻട്രൽ പ്രിസൺ സൂപ്രണ്ട് നിർമ്മലാനന്ദൻ നായർ, ജോയിന്റ് സൂപ്രണ്ട് കെ അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരീസ്, ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. രേഖാ മോഹൻ, ഓൺലൈൻ സെയിൽസ് ടീം സ്വഗ്ഗി. കൂടെ പുതുതായി നിയമിക്കപ്പെട്ട സ്‌ക്കോർപിയോൺ കമ്മാൻഡേറും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
 

date