Skip to main content

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  നാളെ (ജൂലൈ 13) പ്രവർത്തിക്കും

തൃശ്ശൂർ ജില്ലയിൽ ജില്ലാ എംപ്ലോയ്‌മെന്റ ് എക്‌സ്‌ചേഞ്ചും തലപ്പിള്ളി, ചാവക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നീ ടൗൺ എംപ്ലോയ്‌മെന്റ ് എക്‌സ്‌ചേഞ്ചുകളും നാളെ (ജൂലൈ 13) രണ്ടാം ശനിയായ്ച്ച തുറന്ന് പ്രവർത്തിക്കും. എസ്എസ്എൽസി, ഹയർസെക്കണ്ടറി ഫലപ്രഖ്യാപനത്തിന് ശേഷമുള്ള തിരക്ക് പരിഗണിച്ചാണ് അവധി ദിവസത്തിൽ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്. രജിസ്‌ട്രേഷൻ, മറ്റ് സർട്ടിഫിക്കറ്റ് ചേർക്കൽ, പുതുക്കൽ തുടങ്ങിയ സേവനങ്ങൾ അന്നേ ദിവസം ലഭ്യമാണ്. ഫോൺ : 0487-2331016.
 

date