Skip to main content

വ്യവസായ അദാലത്ത്  ജൂലൈ 25 ന്

ജില്ലയിൽ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി ഇ പി ജയരാജൻ നടത്തുന്ന വ്യവസായ അദാലത്ത് ജൂലൈ 25 ന് അയ്യന്തോൾ ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. വ്യവസായ സംരംഭകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ അദാലത്തിൽ ഉന്നയിക്കാം. ഖനന മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വിവിധ ഏജൻസികളിൽ/വകുപ്പുകളിൽ നിന്നുളള ലൈസൻസുകൾ/ക്ലിയറൻസുകൾ, വായ്പകൾ, തർക്കങ്ങൾ എന്നിവയും പരിഗണിക്കും. മൈനിങ് ആൻഡ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടിട്ടുളള ഖനന പരാതികൾ വ്യവസായ വകുപ്പിന്റെ ജില്ലാ ഓഫീസിൽ നേരിട്ട് നൽകണം. പരാതി ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രത്തിലോ നൽകാം. അവധി ദിനങ്ങളായ ജൂലൈ 13, 14 തീയതികളിൽ ഓഫീസ് പ്രവർത്തിച്ച് പരാതി സ്വീകരിക്കും. പരാതി സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18 വൈകീട്ട് നാല് മണി. ഫോൺ : 0487-2360847, 2361945.

date