Skip to main content

ഉപതെരഞ്ഞെടുപ്പ്:  വോട്ടർ പട്ടിക പുതുക്കുന്നു

കുഴൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ കുഴൂരിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നു. കരട് വോട്ടർ പട്ടിക ജൂലൈ ഒമ്പതിന് പ്രസിദ്ധീകരിച്ചു. അവകാശ വാദങ്ങളും ആക്ഷേപങ്ങളും ജൂലൈ 23 വരെ ഓൺലൈനായി സമർപ്പിക്കാം. പേര് ഉൾപ്പെടുത്തുന്നതിന് ഫോറം 4, ഉൾക്കുറിപ്പുകൾ തിരുത്തുന്നതിന് ഫോറം 6, പോളിങ് സ്റ്റേഷൻ/വാർഡ് സ്ഥാനമാറ്റം-ഫോറം 7 എന്നീ അപേക്ഷകളാണ് ഓൺലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോറം 5 ൽ നേരിട്ടോ, രജിസ്‌ട്രേഡ് തപാലിലോ അപേക്ഷിക്കണം. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീർപ്പ് കൽപ്പിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ്റ് രണ്ട്. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കുന്നതിനുളള യോഗ്യത തീയതിയായ 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം. കരട് വോട്ടർ പട്ടിക കുഴൂർ പഞ്ചായത്ത് ഓഫീസിലും വില്ലേജ് / താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുളളതാണ്. നിലവിലെ പട്ടിക www.lsgelection.kerala.gov.in. എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
 

date