Skip to main content

അനര്‍ഹര്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചു നല്‍കണം.

പെരിന്തല്‍മണ്ണ താലൂക്കില്‍ അനര്‍ഹമായ മുന്‍ഗണന, ഏ.ഏ.വൈ, പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള കാര്‍ഡുകള്‍  പലഘട്ടങ്ങളിലായി  കണ്ടെത്തുകയും, അവ മുന്‍ണനേതര വിഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
കാര്‍ഡുടമകള്‍ അനര്‍ഹമായി മുന്‍ഗണന, ഏ.ഏ.വൈ, പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍  അവ  ജൂലൈ 25 നകം  താലൂക്ക് സപ്ലൈ ഓഫീസില്‍  നേരിട്ട് ഹാജരായി കാര്‍ഡ് പൊതു വിഭാഗത്തിലേക്ക്  മാറ്റണം. അതിനു ശേഷം കണ്ടെത്തുന്ന  അനര്‍ഹരായ കാര്‍ഡുടമകള്‍ക്കെതിരെ  നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.
സര്‍ക്കാര്‍/സഹകരണ/പൊതുമേഖല ജോലിയുള്ളവര്‍/ സര്‍വ്വീസ് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍, കുടുംബനാഥനോ, കുടുംബാംഗ ങ്ങള്‍ക്കോ 1000 സ്‌ക്വയര്‍ ഫീറ്റിലധികം വീടുള്ളവര്‍, കുടുംബനാഥനോ, കുടുംബാംഗ ങ്ങള്‍ക്കോ നാല് ചക്രവാഹനം സ്വന്തമായുള്ളവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, മാസം 25,000/- ല്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണന, ഏ.ഏ.വൈ കാര്‍ഡിന് അര്‍ഹതയില്ലാത്തവരാണ്.

 

date