Skip to main content

പട്ടികജാതി പ്രമോട്ടര്‍ നിയമനം

ഏലംകുളം, പുഴക്കാട്ടിരി, അമരംബലം, വണ്ടൂര്‍ എന്നീ പഞ്ചായത്തുകളില്‍ പ്രൊമോട്ടറായി നിയമിക്കുന്നതിന് 18 നും 40 നും ഇടയില്‍ പ്രായമുള്ളവും പ്രീഡിഗ്രി/ പ്ലസ്ടു വിജയിച്ചവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.എസ്.എല്‍.സി വിജയിച്ച മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും (പ്രായ പരിധി 50 വയസ്സ്) അപേക്ഷിക്കാം.  നിയമനം പരമാവധി ഒരു വര്‍ഷം.  അപേക്ഷകര്‍ അതത് പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായിരിക്കണം.  അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ബ്ലോക്ക് / നഗരസഭാ/ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.  അപേക്ഷ ജൂലൈ 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.  ഫോണ്‍ 0483 2734901.

 

date