Skip to main content

സംരംഭകത്വ വികസന ക്ലബുകള്‍ക്ക് ധനസഹായം

വ്യവസായ വകുപ്പില്‍ നിന്നും സംരംഭകത്വ വികസന ക്ലബ് രജിസ്‌ട്രേഷനെടുത്തിട്ടുള്ള ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിവിധ സംരംഭകത്വ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ഒന്നാം ഘട്ട ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  നിലവില്‍ സംരംഭകത്വ വികസന ക്ലബ് രജിസ്‌ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ക്ക് സംരംഭകത്വ വികസന ക്ലബ് രജിസ്‌ട്രേഷനും ധനസഹായത്തിനുള്ള അപേക്ഷയും നിശ്ചിത മാതൃകയില്‍ ഒരുമിച്ച് സമര്‍പ്പിക്കാം.  ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, കോളജ് തലത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി ക്ലബ് രൂപീകരിക്കാം.  അപേക്ഷ ജൂലൈ 20നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം.  വര്‍ഷത്തില്‍ രണ്ട് തവണയായി 10,000 രൂപ വീതം ധനസഹായം ലഭിക്കും.  വിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രമായോ ബ്ലോക്ക് / മുന്‍സിപ്പാലിറ്റി വ്യവസായ വികസന ഓഫീസുമായോ ബന്ധപ്പെടാം.   ഫോണ്‍ 0483 2737405.

 

date