Skip to main content

കടല്‍ ക്ഷോഭം നേരിടുന്ന സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന ന്യൂപക്ഷ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുന്നു

കടല്‍ ക്ഷോഭം നേരിടുന്ന സ്ഥലങ്ങളിലെ സ്ഥിതി വിലയിരുത്താന്‍
സംസ്ഥാന ന്യൂപക്ഷ കമ്മീഷന്‍ സ്ഥലം സന്ദര്‍ശിക്കുന്നു

കൊച്ചി: ജില്ലയുടെ തെക്കന്‍ തീരപ്രദേശമായ ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചെല്ലാനം വരെയുളള ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന  കടല്‍ക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ, കമ്മീഷന്‍ അംഗങ്ങളായ അഡ്വ.ബിന്ദു എം തോമസ്, അഡ്വ.മുഹമ്മദ് ഫൈസല്‍ റ്റി.വി എന്നിവര്‍ ജൂലൈ 16-ന് പകല്‍ 11-ന് സന്ദര്‍ശനം നടത്തും. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മറ്റും കടല്‍ക്ഷോഭം കൊണ്ടുളള നാശനഷ്ടങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഇടവകകളില്‍ നിന്നുളള വൈദികരും മറ്റും കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ സ്ഥലസന്ദര്‍ശനം.കൈപ്പാട് -പൊക്കാളി 

 

സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം

കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്-പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷി പദ്ധതിയില്‍ പുതുതായി അനുവദിച്ച 26 യൂണിറ്റുകളിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്ക്,  അഞ്ച് ഹെക്ടറില്‍ കുറയാത്ത പൊക്കാളി നിലം സ്വന്തമായോ പാട്ട വ്യസവസ്ഥയിലോ കൈവശം ഉണ്ടായിരിക്കേണ്ടതും/അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കേണ്ടതാണ്. നിലം വികസിപ്പിച്ച് അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഒരു നെല്ലും ഒരു മീനും മാതൃകയില്‍ കൃഷി ചെയ്യുന്നതിനാണ് ധനസഹായം. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 15-ന് വൈകിട്ട് അഞ്ചിനു മുമ്പായി എറണാകുളം ഓഫീസില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ 0484-2665479 ഓഫീസില്‍ ലഭിക്കും. വിലാസം റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം, സി.സി.60/3907, പെരുമ്പാവൂര്‍.പി.ഒ, കനാല്‍ റോഡ്, തേവര, കൊച്ചി-15.

എറണാകുളം ജില്ലയില്‍   തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍  സജീവമാകുന്നു

കൊച്ചി: കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയുടെ  നേതൃത്യത്തില്‍  ജില്ലയിലെ  എല്ലാ ഗ്രാമ പഞ്ചായത്തുകളിലും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍ സജീവമാകുന്നു. ഇതിന്റെ തുടക്കമെന്നോണം നിലവില്‍ കൂവപ്പടി, പാറക്കടവ്, ഇടപ്പള്ളി, ആലങ്ങാട്, പറവൂര്‍, വൈപ്പിന്‍ തുടങ്ങിയ ബ്ലോക്കുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലാണ് സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭകള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഓഡിറ്റ്. പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പ്രവൃത്തികളുടെ ഗുണമേന്മ , സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, കൂടാതെ തൊഴിലുറപ്പ് നിയമ പ്രകാരം  തൊഴിലാളികള്‍ക്കംള്ള  അവകാശങ്ങള്‍ ഹനിക്കപ്പെടുന്നുണ്ടോയെന്നുള്ള അന്യേഷണവും, അവകാശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും സോഷ്യല്‍ ഓഡിറ്റിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.
ഫയല്‍ പരിശോധിച്ചതിന്റെയും, പ്രവൃത്തി  ഇടങ്ങള്‍ സന്ദര്‍ശിച്ച് അളവും ഗുണമേന്‍മയും 'പരിശോധിച്ചതിന്റെയും, തൊഴിലാളികളും, പ്രേദേശവാസികളുമായി അഭിമുഖം നടത്തിയതിന്റെയും വിവരങ്ങളും,  തൊഴിലാളികളുടെ തൊഴില്‍ കാര്‍ഡില്‍ തൊഴില്‍ ലഭിക്കുന്നതിനായി നല്‍കിയ അപേക്ഷയുടെ വിവരങ്ങള്‍, ലഭിച്ച തൊഴിലുകളെ സംബന്ധിച്ച വിവരങ്ങള്‍, കൂലി ലഭിച്ച സമയക്രമം എന്നിവ തൊഴില്‍ കാര്‍ഡില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടൊയെന്നും പരിശോധിയ്ക്കും. കണ്ടെത്തിയ കാര്യങ്ങള്‍  ഓരോ പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ആക്കുകയും, സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭയ്ക്ക് മുന്‍പാകെ അവതരിപ്പിക്കംകയും,  ചെയ്യുന്നു. ജില്ലയിലെ ആദ്യത്തെ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ ജൂലായ്  14 ന് 2 മണിയ്ക്ക് പാറക്കടവ് പഞ്ചായത്തിലെ  മൂന്നാം വാര്‍ഡായ പുളിയനം ഈസ്റ്റിലെ ഉദയ വില്ലേജ് ഇന്‍ഡസ് ട്രിയില്‍ വച്ച് (ഖാദി ബോര്‍ഡ്) നടത്തും.. ഈ നടപ്പിലാക്കുന്ന സോഷ്യല്‍ ഓഡിറ്റ് പ്രക്രിയ മുഖേന തൊഴിലുറപ്പ് പദ്ധതിയെ സുതാര്യമാക്കാനും,ജനകീയമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്

കൊച്ചി: വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയുളള സായുധ സേനിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍ക്കും, വിമുക്ത ഭടന്മാരുടെ വിധവകള്‍ക്കും ഡിസ്ട്രിക്ട് മിലിട്ടറി ബനവലന്റ് ഫണ്ട്/സ്റ്റേറ്റ് മിലിട്ടറി ബനവലന്റ് ഫണ്ട് എന്നിവയില്‍ നിന്നും വര്‍ഷം തോറും നല്‍കുന്ന സാമ്പത്തിക സഹായത്തിനായി അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422239.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്

കൊച്ചി: 2018-19 അദ്ധ്യയന വര്‍ഷത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ വണ്‍ നേടി പത്താം സ്റ്റാന്റേര്‍ഡ്/പ്ലസ് ടു പാസായിട്ടുളള  വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് ക്യാഷ് അവാര്‍ഡ് നല്‍കുന്നു. അര്‍ഹതയുളളവര്‍ ആഗസ്റ്റ് 10-ന് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം ഫോണ്‍ 0484-2422239.

date