Skip to main content

എറണാകുളം വാര്‍ത്തകള്‍

വനിതാ
കമ്മീഷന്‍ മെഗാ അദാലത്ത്
കൊച്ചി: വനിതാ കമ്മീഷന്‍ ജൂലൈ 25, ആഗസ്റ്റ് മൂന്ന് തീയതികളില്‍ എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തുന്നു. 

വാഹന ലേലം

കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ മൂന്ന് ഓട്ടോറിക്ഷ, രണ്ട് ഓട്ടോ ടാക്‌സി, ഒരു ലോറി, 13 ഇരുചക്രവാഹനങ്ങള്‍, ഒരു കാര്‍, കണ്ടം ചെയ്ത വകുപ്പുതല വാഹനമായ  ഒരു ഫോര്‍ഡ് ഐക്കണ്‍ കാ
ര്‍ എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേലവ്യവസ്ഥകള്‍ക്ക് വിധേയമായി ജൂലൈ 25-ന് രാവിലെ 11-ന് മാമല എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണല്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താല്പര്യമുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.

വെളളക്കര കുടിശിക; വാട്ടര്‍ കണക്ഷന്‍ വിച്ഛേദിക്കും

കൊച്ചി: ജല അതോറിറ്റി വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ തൃപ്പൂണിത്തുറയുടെ പരിധിയില്‍ വരുന്ന തൃപ്പൂണിത്തുറ, മരട് എന്നീ മുനിസിപ്പാലിറ്റികളിലെയും, തിരുവാങ്കുളം സോണ്‍, കുമ്പളം ഉദയംപേരൂര്‍, ചോറ്റാനിക്കര എന്നീ പഞ്ചായത്തുകളിലെയും വെളളക്കര കുടിശിക അടയ്ക്കാത്തവരുടെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച് ജപ്തി നടപടികള്‍ ആരംഭിച്ചു. ഇനിയും കുടിശിക അടയ്ക്കാത്തവര്‍ എത്രയും വേഗം ജൂലൈ 31 തീയതിക്കകം കുടിശിക അടച്ച് തീര്‍ത്ത് ജപ്തി നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ആന്റ് എന്‍.സി.സി ക്വാട്ട അഡ്മിഷന്‍

കൊച്ചി: പോളിടെക്‌നിക് കോളേജുകളില്‍ ഒഴിവുളള സ്‌പോര്‍ട്‌സ്, എന്‍.സി.സി ക്വാട്ടയിലേക്കുളള സെലക്ഷന്‍ ജൂലൈ 17-ന് കളമശേരി ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ നടത്തും. അപേക്ഷ നല്‍കി സെലക്ഷന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുളളവരുടെ ലിസ്റ്റ് www.polyadmission.orgവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ പേരുളളവര്‍ അവരുടെ അര്‍ഹത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 17-ന് രാവിലെ ഒമ്പതിന് കളമശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് ഓഡിറ്റോറിയത്തില്‍ എത്തണം.

കുടിവെളള വിതരണം മുടങ്ങും

കൊച്ചി: മരട് മുനിസിപ്പാലിറ്റിയിലെ പാണ്ഡവത്ത്-അയനി ടെമ്പിള്‍ റോഡില്‍ ലൈനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികള്‍ 15, 16 തീയതികളില്‍ നടക്കുന്നതിനാല്‍ മരട് മുനിസിപ്പല്‍ പ്രദേശത്ത് കുടിവെളള വിതരണവും പാണ്ഡവത്ത്- അയനി ടെമ്പിള്‍ റോഡില്‍ വാഹന ഗതാഗതവും തടസപ്പെടുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അഭിഭാഷകര്‍ക്ക് ധനസഹായം നല്‍കുന്നു

കൊച്ചി: സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും, ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനം ഉളളവരും കേരള ബാര്‍ കൗണ്‍സില്‍ 2019 ജനുവരി ഒന്നിനും ജൂണ്‍ 30 നും ഇടയില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകര്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം അനുവദിക്കുന്നു. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷാ ഫാറവും, അനുബന്ധരേഖകളും ജൂലൈ 30 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസില്‍ നേരിട്ടോ തപാല്‍മാര്‍ഗമോ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദ വിവരങ്ങളും www.bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2429130.

പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍
സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി:  സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ 2019-2020 അദ്ധ്യായന വര്‍ഷത്തിലേക്ക് ഇലക്ട്രോണിക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളില്‍ രണ്ടാം വര്‍ഷത്തേക്ക് അനുവദിച്ച ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്കും, ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സില്‍  ഇതേ ബ്രാഞ്ചുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ജൂലൈ 17-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനോടൊപ്പം രാവിലെ 10 -ന്് കോളേജ് ഓഫീസില്‍ ഹാജാരാകണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04822 272266 , 9495443206 , 6282995440.

date