Skip to main content

പോളിടെക്‌നിക് സ്‌പോർട്‌സ്, എൻ.സി.സി ക്വാട്ട അഡ്മിഷൻ 17 ന്

പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള സ്‌പോർട്‌സ്, എൻ.സി.സി ക്വാട്ടയിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂലൈ 17 ന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കും. അപേക്ഷ നൽകി സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org  ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ ഒൻപതിന് കളമശ്ശേരി സർക്കാർ പോളിടെക്‌നിക്ക് ഓഡിറ്റോറിയത്തിൽ എത്തണം.
പി.എൻ.എക്സ്.2314/19

date