Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ഫെസിലിറ്റേറ്റര്‍ നിയമനം
കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 
റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍/ബി ടെക്ക്(അഗ്രി)/ ബി എസ് സി. (അഗ്രി)/മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ അഗ്രി, സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുളള വി എച്ച് എസ് ഇ എന്നിവയില്‍ ഏതെങ്കിലും ഉളളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ രേഖ, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം ജൂലൈ 22 ന് മുമ്പായി പയ്യന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയരക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 8281200105, 8281200156.
പി എന്‍ സി/2405/2019

ഗസ്റ്റ് അധ്യാപക നിയമനം
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍  താല്‍ക്കാലിക അധ്യാപകനെ  നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി  എഡും ഉളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 15 ന് ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497-2835260.
പി എന്‍ സി/2406/2019

ഐ ടി ഐ കൗണ്‍സലിംഗ്
കയ്യൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. ഐ ടി ഐയിലെ 2019 വര്‍ഷത്തെ പ്രവേശനത്തിന്റെ ആദ്യഘട്ട കൗണ്‍സലിംഗ് ജൂലൈ 15, 16 തീയ്യതികളില്‍ നടക്കും.   അര്‍ഹരായവരുടെ ലിസ്റ്റ് www.itikayyur.kerala.gov.in ല്‍ ലഭിക്കും. 
ജൂലൈ 15 ന് - വനിത, സ്‌കൗട്ട്, ജുവനൈല്‍, പി.എച്ച്, സ്‌പോര്‍ട്‌സ്, ടി.എച്ച്.എസ് -  അപേക്ഷ നല്‍കിയവരും 16 ന് - ജനറല്‍/ ഒ ബി എച്ച്/ഈഴവ/എസ് ടി-210 മാര്‍ക്ക് വരെ എസ് സി - 190 മാര്‍ക്ക് വരെ, ഒ ബി എക്‌സ്, എല്‍ സി, ജവാന്‍, മുസ്ലിം - അപേക്ഷ നല്‍കിയവരും രക്ഷിതാവിനോടൊപ്പംഅസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകര്‍പ്പ്  എന്നിവ സഹിതം ഹാജരാകണം. രണ്ട് വര്‍ഷ കോഴ്‌സുകളിലേക്ക് പ്രവേശന ഫീസായി 1270 രൂപയും ഒരു വര്‍ഷ കോഴ്‌സുകളിലേക്ക് 950 രൂപയും അടക്കണം.  കൂടാതെ പി ടി എ ഫണ്ടും കരുതണം.  ഫോണ്‍ : 04672230980
പെരിങ്ങോം ഗവ. ഐ ടി ഐ  പ്രവേശനത്തിനുള്ള  ഒന്നാംഘട്ട കൗണ്‍സിലിങ്ങ് ജൂലൈ 15 ന് രാവിലെ ഒമ്പത് മുതല്‍ 11 മണി വരെ ഐ ടി ഐ യില്‍ നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് 200 ഉം അതിന് മുകളിലുള്ളതുമായ അപേക്ഷകര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം.
പിണറായി ഗവ.ഐ ടി ഐ യില്‍ കൗണ്‍സലിംഗും പ്രവേശനവും   ജൂലൈ 16 ന് രാവിലെ ഒമ്പത് മണിക്ക് നടക്കും.  ഇന്‍ഡക്‌സ് മാര്‍ക്ക് - ജനറല്‍, തീയ്യ, മറ്റ് പിന്നോക്ക ഹിന്ദുക്കള്‍ - 250 മാര്‍ക്ക് വരെ, മുസ്ലീം, പട്ടികജാതി, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ - 230 , പട്ടികവര്‍ഗം - 200, സ്ത്രീകള്‍, പ്രസിഡണ്ടിന്റെ സ്‌കൗട്ട്, ഗൈഡ് ബാഡ്ജ് ലഭിച്ചവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവരില്‍ അപേക്ഷിച്ച മുഴുവന്‍ പേരും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി സി യും സഹിതം ജൂലൈ 16 ന് രാവിലെ ഒമ്പത് മണിക്ക് രക്ഷിതാവിനൊപ്പം ഹാജരാകണം
പേരാവൂര്‍ ഗവ.ഐ ടി ഐ യിലെ പ്രവേശനത്തിന്  അപേക്ഷിച്ചവരില്‍ ഇന്‍ഡക്‌സ്  മാര്‍ക്ക് 220 വരെയുള്ളവര്‍ ജൂലൈ 17 ന് രാവിലെ ഒമ്പത് മണിക്ക് ബന്ധപ്പെട്ട രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം കൗണ്‍സലിംഗിന് ഹാജരാകണം.  ഫോണ്‍: 0490 2458650.
പന്ന്യന്നൂര്‍ ഗവ.ഐ ടി ഐ യിലെ പ്രവേശനത്തിനായുള്ള കൗണ്‍സലിംഗ് ജൂലൈ 15 ന് രാവിലെ എട്ട് മണിക്ക് നടക്കും. ബന്ധപ്പെട്ട രേഖകളുടെ അസ്സലും രണ്ട് പകര്‍പ്പുകളും സഹിതം കൗണ്‍സലിംഗിന് ഹാജരാകണം.  ഫോണ്‍: 0490 2318650.  കൂടുതല്‍ വിവരങ്ങള്‍ www.itipannyannoor.kerala.gov.in ല്‍ ലഭിക്കും.
പി എന്‍ സി/2407/2019

ഐ എച്ച് ആര്‍ ഡി യില്‍ സ്‌പോട്ട് അഡ്മിഷന്‍
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം  വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 17 ന് കോളേജ് ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0460 2206050, 8547005048.
പി എന്‍ സി/2408/2019

പരിശീലന ക്ലാസ്  നടത്തുന്നു
മുഖ്യമന്ത്രിയുടെ സി എം ഒ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍/നിവേദനങ്ങള്‍ എന്നിവ സമയബന്ധിതമായും കൃത്യതയോടെയും കൈകാര്യം ചെയ്യുന്നതിനായി ജൂലൈ 15 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സി എം ഒ പോര്‍ട്ടലിന്റെ പരിഷ്‌കരിച്ച പതിപ്പ് സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.  വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ജീവനക്കാര്‍ക്ക്  രാവിലെ 10.30 നും മറ്റ് വകുപ്പുകളിലെ  ജീവനക്കാര്‍ക്ക്  ഉച്ചക്ക് രണ്ട് മണിക്കും അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് 3.30 നുമാണ് പരിശീലനം.  പരിശീലന ക്ലാസില്‍  സി എം ഒ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പി എന്‍ സി/2409/2019

മ്യൂറല്‍ പെയിന്റിംഗ് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്കായി റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്റ്റൈപ്പന്റോട് കൂടിയ മ്യൂറല്‍ പെയിന്റിംഗ് പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ഡയറക്ടര്‍, റുഡ്‌സെറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട്, പിഒ കാഞ്ഞിരങ്ങാട്,  കണ്ണൂര്‍ 670142 എന്ന വിലാസത്തിലോ www.rudset.com. എന്ന വെബ് സൈറ്റ് വഴിയോ ജൂലൈ 19 നു മുമ്പായി അപേക്ഷണം. ഫോണ്‍ 0460 2226573.
പി എന്‍ സി/2410/2019

കോസ്മറ്റോളജി വിഭാഗം ചികിത്സ ലഭിക്കും
താരന്‍, മുടികൊഴിച്ചല്‍, അകാലനര, മുഖകുരു, മുഖത്തുള്ള കറുത്ത പാടുകള്‍ തുടങ്ങിയവക്ക് ആയുര്‍വേദ വിധിപ്രകാരമുള്ള കോസ്മറ്റോളജി വിഭാഗം ചികിത്സ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലഭിക്കും.  ഫോണ്‍: 0497 2706666.
പി എന്‍ സി/2411/2019

വൈദ്യുതി മുടങ്ങും
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എരട്ടേങ്ങല്‍, കെ പി ആര്‍ നഗര്‍, മാലൂര്‍, പുരുമ്പോളി, കരിവെള്ളൂര്‍, കരോത്ത് വയല്‍, പാലോട്ട് വയല്‍, പനക്കളം ഭാഗങ്ങളില്‍ നാളെ(ജൂലൈ 13) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചര്‍ച്ച്, ഒളിയങ്കര, ഗവ.ആശുപത്രി, തങ്ങള്‍ പള്ളി, വായനശാല, ബിരിയാണി ബീച്ച്, വില്ലേജ് ഓഫീസ്, മുജാഹിദ്, മടക്കര പാലം, അഴീക്കല്‍  ഭാഗങ്ങളില്‍ ജൂലൈ 15 രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2412/2019

നോര്‍ക്ക സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സേവനം
വിവിധ രാജ്യങ്ങളില്‍ നിന്നും മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് നോര്‍ക്കയുടെ എമര്‍ജന്‍സി ആംബുലന്‍സിന്റെ സേവനത്തിനായി ബന്ധപ്പെടാം. നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പര്‍ വിളിക്കുകയോ norkaemergencyambulance@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ പാസ്പ്പോര്‍ട്ടിന്റേയും വിമാന ടിക്കറ്റിന്റേയും പകര്‍പ്പ് അയച്ചോ ആംബുലന്‍സ് സേവനം ആവശ്യപ്പെടാം. രോഗബാധിതരായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികള്‍ക്കും സേവനം ലഭിക്കും.
പി എന്‍ സി/2413/2019

വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം 
മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. എബിഎ  തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത തെറാപിസ്റ്റുകള്‍ ജൂലൈ 25 നു മുമ്പായി സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും rmt5.norka@kerala.gov.in ല്‍ അയക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.norkaroots.org ല്‍. ഫോണ്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്ത് നിന്നും) (മിസ്ഡ് കോള്‍ സേവനം), 0471 2770540, 2770 577.
പി എന്‍ സി/2414/2019

വിചാരണ മാറ്റി
കൂത്തുപറമ്പ് ലാന്‍ഡ് ട്രിബ്യൂണലില്‍ ജൂലൈ 15 ന് നടത്താന്‍ നിശ്ചയിച്ച പട്ടയ കേസുകളുടെ വിചാരണ ജൂലൈ 17 ലേക്ക് മാറ്റിയതായി
സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍ ആര്‍ ) അറിയിച്ചു. 
പി എന്‍ സി/2415/2019

പുനരളവെടുപ്പ് 18 ന്
ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ജൂണ്‍ 11 മുതല്‍ 13 വരെ നടന്ന ശാരീരിക അളവെടുപ്പില്‍ അണ്‍ഫിറ്റ് ആയി പുനരളവെടുപ്പിന് അര്‍ഹത നേടിയ ഉദ്യോഗാര്‍ഥികളുടെ പുനരളവെടുപ്പ് ജൂലൈ 18 ന് ഉച്ചക്ക് 12.30 മുതല്‍ പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും.  ഉദ്യോഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്, ഐ ഡി കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.  അറിയിപ്പ് തപാല്‍, പ്രൊഫൈല്‍ മെസേജ്, എസ് എം എസ് മുഖേന നല്‍കിയിട്ടുണ്ട്.  ജൂലൈ 17 നകം അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ കണ്ണൂര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2416/2019

date