Skip to main content

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാൻ  ട്രൈബ്യൂണലിൽ നിർദേശം

അൽഷിമേഴ്‌സ് ബാധിതരായ വൃദ്ധ ദമ്പതിമാരെ സംരക്ഷിക്കുന്നതിനായി ഗാർഡിയനെ നിയമിക്കുന്നതിനും അവർക്ക് പണം ചെലവിനു നൽകുന്നതിനുമായി ഹൈക്കോടതിയുടെ നിയമോപദേശം തേടാൻ ജില്ലാ അപ്പലേറ്റ് ട്രൈബ്യൂണലിൽ തീരുമാനം. എളവള്ളി സ്വദേശികളുടെ പരാതിയെ തുടർന്ന് ജില്ലാ കളക്ടർ എസ് ഷാനവാസാണ് ഉത്തരവിട്ടത്. ജില്ലാ ഗവ പ്ലീഡർ മുഖാന്തിരം ഇവരുടെ പരാതി ഹൈക്കോടതിയുടെ നിയമോപദേശത്തിനായി അയക്കും. 
മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്ന 2007 ലെ നിയമ പ്രകാരം ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന സിറ്റിങ്ങിലാണ് തീരുമാനമുണ്ടായത്. ഇത്തരത്തിലുള്ള മറ്റൊരു കേസും ആർ ഡി ഒ യുടെ നേതൃത്വത്തിൽ അന്വേഷിച്ച് പുന: പരിശോധിക്കാനും കളക്ടർ ഉത്തരവിട്ടു. 

date