Skip to main content

കുടുംബശ്രീ പ്രതിഭാതീരം-കായികതീരം:  പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 27 ന്

തൃശൂർ കുടുംബശ്രീ തിരശ്രീ പദ്ധതിയുടെ ഭാഗമായി അഞ്ച് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികലുടെ പഠനനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പ്രതിഭാതീരം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. പഠന സാഹചര്യം ഒരുക്കുക, സംശയനിവാരണ ക്ലാസ്സുകൾ, കൗൺസിലിങ്ങ് ക്ലാസ്സുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും. എല്ലാ ദിവസവും മതിലകം ഗ്രാമപഞ്ചായത്തിലെ ത്രിവേണി തീരദേശ മേഖലയിൽ ഉൾപ്പെട്ട കുട്ടികളെയാണ് നാൺ മെമ്മോറിയൽ ഗ്രന്ഥശാലയിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്. കായികമേഖലയിൽ പ്രാവീണ്യം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കായികതീരം പദ്ധതിക്കു തുടക്കം കുറിച്ചു. തിരശ്രീ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മതിലകം പഞ്ചായത്തിൽ ജൂലൈ 27 ന് നടക്കും. ഈ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികളുടെ മാനസിക, കായിക പുരോഗതി വിലയിരുത്തുകയും അതിനനുസരിച്ചുളള മാറ്റങ്ങൾ വരുത്തുകയും ചെയ്യും. എറിയാട്, എസ് എൻ പുരം, വലപ്പാട്, കയ്പമംഗലം എന്നീ തീരദേശമേഖലകളിലും ഈ പദ്ധതികൾ വ്യാപിപ്പിക്കും. ലൈബ്രറി കൗൺസിലിന്റെയും സ്‌പോർട്‌സ് കൗൺസിലിന്റെയും പങ്കാളിത്തത്തോടെയാണ് ഈ പദ്ധതികൾ വ്യാപിപ്പിക്കുക.

date