Skip to main content

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ  അക്ഷരയാത്രയക്ക് തുടക്കം 

ഭൂമി നമ്മളുടെ മാത്രം സ്വന്തമല്ല എന്ന് കുട്ടികൾ തിരിച്ചറിയണമെന്ന് സാഹിത്യകാരൻ ഡോ. എം എൻ വിനയകുമാർ. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകകൃത്തും സാഹിത്യകാരനുമായ കോലഴി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പാൾ എ പി വിനോദ് കുമാർ, വൈസ് പ്രിൻസിപ്പാൾ അന്നമ്മ മാത്യു, സംസ്‌കൃതം അധ്യാപകൻ ടി ജി മണികണ്ഠൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറേറിയൻ കം ഡോക്യുമെന്റേഷൻ ഓഫീസർ ഉല്ലാസ് സി ജി എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ബാലസാഹിത്യ പുസ്തകങ്ങൾ പകുതിവിലയ്ക്ക് ലഭ്യമാക്കുന്ന പുസ്തകമേളയും അക്ഷരാത്രയുടെ ഭാഗമാണ്. തൃശ്ശൂർ ജില്ലയിലെ ഏതു കുട്ടിക്കും അക്ഷരയാത്ര നടക്കുന്ന സ്‌കൂളുകളിൽനിന്ന് പുസ്തകങ്ങൾ വാങ്ങാം. ഒരു സ്‌കൂളിൽ രണ്ടു ദിവസമാണ് പുസ്തകപ്രദർശനം. ജൂലൈ 15 ന് ചാലക്കുടി കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെത്തുന്ന അക്ഷരയാത്ര സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും.

date