Skip to main content

എക്‌സ്പീരിയൻസ് എത്‌നിക് കുസിൻ:  രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകൾക്ക് പരിചയപ്പെടത്തുന്ന എക്‌സ്പീരിയൻസ് എത്‌നിക് കുസിൻ പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ ഒരുങ്ങുന്നുവെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. കേരളീയഗ്രാമങ്ങളെ ടൂറിസം പ്രവർത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കുന്ന 2000 വീടുകളാണ് ഒന്നാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാവുക. കുറഞ്ഞത് 30000 മുതൽ 50000 വരെ ആളുകൾക്കു 3 വർഷം കൊണ്ട് തൊഴിൽ ലഭിക്കും. ഭൂരിഭാഗം സ്ത്രീകളും സംരംഭകരായി മാറുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷനു കഴിയും. കേരളത്തിന്റെ തനതു ഭക്ഷ്യസംസ്‌ക്കാരവും പാചക-ഭക്ഷണരീതികളും വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്നതു വഴി നാടിനെ വിനോദസഞ്ചാര രംഗത്ത് മാറ്റുവരുത്തുവാനും സാധിക്കും. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ വീടുകളും ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോർഡിനേറ്റർമാർ അടങ്ങുന്ന സമിതി സന്ദർശിച്ച ശേഷം ജില്ലാതലത്തിൽ പരിശീലനം നൽകും. താൽപര്യമുളളവർ ജൂലൈ 25 നകം അതതു ജില്ലാ ടൂറിസം ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. അംഗീകൃത ഹോംസ്റ്റേകൾക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ മിഷൻ കോർഡിനേറ്റർ, ഉത്തരവാദിത്ത ടൂറിസം മിഷൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രാമനിലയം, തൃശൂർ 20 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 9947176057.

date