Skip to main content

തൊഴിലുറപ്പ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊയ്യ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പോസ്റ്റ് പിറ്റ്, സോക്കേജ് പിറ്റ്, കിണർ, ആട്ടിൻ കൂട്, തൊഴുത്ത്, കോഴിക്കൂട്, പന്നിക്കൂട്, അസോള ടാങ്ക്, വർക്ക് ഷെഡ്, കുളം, കിണർ റീചാർജിങ് എന്നീ നിർമ്മാണ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിപിഎൽ, പട്ടികജാതി- പട്ടികവർഗ്ഗ കുടുംബങ്ങൾ, ആശ്രയ, പിഎംഎവൈ എന്നീ പദ്ധതികളിൽ ഉൾപ്പെട്ട കുടുംബങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം. കുളം നിർമാണത്തിന് എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ 30 നകം ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ : 0480- 2890263.
 

date