Skip to main content

പൊതുവിദ്യാഭ്യാസ ഡയറക്ടർ കയ്പമംഗലം  നിയോജകമണ്ഡലം സന്ദർശിച്ചു

പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കയ്പമംഗലം നിയോജകമണ്ഡലം സന്ദർശിച്ചു. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്ത് തന്നെ മാതൃകയായ മണ്ഡലത്തിലെ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് വിലയിരുത്തുന്നതിനാണ് അദ്ദേഹം എത്തിയത്. ഈ അക്കാദമികവർഷം നടപ്പാക്കാൻ പോകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ അക്ഷരകൈരളി സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനു വേണ്ട പരിപാടികൾ കൂടി ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്ഷരകൈരളിയുടെ ഉപഗ്രൂപ്പായ ലഹരിയ്‌ക്കെതിരെ പ്രവർത്തിക്കുന്ന സ്വരക്ഷയെ അദ്ദേഹം അഭിനന്ദിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ കുസുമം ടീച്ചർ, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി ആദർശ്, എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ്, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ. ജി സുരേന്ദ്രൻ, ജില്ലാ പ്രോജക്ട് ഓഫീസർ, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date