Skip to main content

ജില്ലാതല കലാകായികമേള സംഘാടകസമിതി രൂപീകരിച്ചു

ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങൾക്കും കുടുബാംഗങ്ങൾക്കുമായി നടത്തുന്ന ജില്ലാതല കലാകായിക മേള സംഘടിപ്പിക്കുന്നതിനായി സംഘാടകസമിതി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രൂപീകരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം എം കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ഏജന്റുമാരും വിൽപനക്കാരും പങ്കെടുത്തു. കൗൺസിലർ എ പ്രസാദ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ എസ് ഷാഹിത, ക്ലാർക്ക് രേഷ്മ തുടങ്ങിയവർ സംസാരിച്ചു.

date