Skip to main content

കുന്ദമംഗലം -കുറ്റിക്കാട്ടൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു

7.15 കോടി രൂപ ചെലവില്‍ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിർവഹിച്ചു. കുറ്റിക്കാട്ടൂരിൽ നടന്ന ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.
പെരിങ്ങളം ജംഗ്ഷനില്‍ നിന്ന് ചെത്തുകടവിലേക്കും അതുവഴി മലയോര മേഖലകളിലേക്കും പോവുന്നതിന് ഏറെ സഹായകരമായ ഈ റോഡിന്റെ പ്രവൃത്തി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ആധുനിക രീതിയിലുള്ള സബ് ബേസ്സോടു കൂടിയ ബിഎം ബിസി പ്രതലം , ഡ്രൈനേജ് നിര്‍മാണം , സൈഡ് പ്രൊട്ടക്ഷന്‍ എന്നീ പ്രവൃത്തികളോടു കൂടിയാണ് റോഡ് പൂത്തീകരിച്ചത്

പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡിന്‍റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിര്‍വ്വഹിച്ചു . 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും.
പാഴൂരില്‍ നടന്ന ചടങ്ങിൽ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

പരിയങ്ങാട് -കൊണാറമ്പ -പെരുവയല്‍ -പള്ളിത്താഴം റോഡ് പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പരിയങ്ങാട് -കൊണാറമ്പ -പെരുവയല്‍ -പള്ളിത്താഴം റോഡ് പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിർവഹിച്ചു.

്പെരുവയല്‍ അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാങ്കാവ് കണ്ണിപറമ്പ് റോഡ്, പെരിങ്ങളം ചെത്തുകടവ് റോഡ്, ചെട്ടികടവ് ആര്‍.ഇ.സി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് ഇതു വഴി പൂര്‍ത്തീകരിക്കുന്നത്. ഇതോടെ വികസന കാര്യത്തില്‍ പിന്നോക്കം നിന്നിരുന്ന പ്രദേശങ്ങളിലെ യാത്രാ ദുരിതം പഴങ്കഥയാവുകയാണ്. കുന്ദമംഗലം മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് ഒപ്പമെത്തുന്ന ഈ റോഡ് ആധുനിക രീതിയില്‍ ബി.എം.ബി.സി ചെയ്ത് 3.5 കോടി രൂപ ചെലവിലാണ് പരിഷ്‌കരിക്കുന്നത്.

പരിയങ്ങാട് മുതല്‍ പള്ളിത്താഴം (KM 0/000 മുതല്‍ 2/700) വരെയുള്ള ഭാഗങ്ങളാണ് നിലവിലെ പ്രവൃത്തിയില്‍ നവീകരിക്കുന്നത്. 2700 മീറ്റര്‍ ദൂരം ആധുനിക രീതിയിലുള്ള സബ് ബേസ് നല്‍കി ബിഎംബിസി പ്രതലവും 1060 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജും ആവശ്യമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളും നല്‍കുവാനാണ് വിഭാവനം ചെയ്തിട്ടുള്ളത്

date