Skip to main content

മുറുവശ്ശേരി -ചങ്ങരംകുളം- കായക്കൊടി റോഡ് പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള മുറുവശ്ശേരി -ചങ്ങരംകുളം- കായക്കൊടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സൂധാകരന്‍ നിര്‍വ്വഹിച്ചു. 4 കി. മി ദൈര്‍ഘ്യമുളള റോഡിന് അഞ്ച് കോടി രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്. കായക്കൊടിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ നാദാപുരം എം.എല്‍.എ ഇ കെ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുളള എം.എല്‍.എ മുഖ്യാതിഥിയായി. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി അശ്വതി, കെ.ടി രാജന്‍, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത്-ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബു നന്ദിയും പറഞ്ഞു.

date