Skip to main content

അമൃതം കർക്കിടം ഭക്ഷ്യമേള ജൂലൈ 17 മുതൽ 24 വരെ

തൃശൂർ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അമൃതം കർക്കിടം ആരോഗ്യ ഭക്ഷ്യമേള ജൂലൈ 17 രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ഉദ്ഘാടനം ചെയ്യും. അയ്യന്തോൾ സിവിൽ സ്റ്റേഷൻ അങ്കണം, ചെമ്പൂക്കാവ് അഗ്രോ ഹൈപ്പർ ബസാർ, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് കാന്റീൻ, ജില്ലയിലെ 50 ഓളം ഗ്രാമപഞ്ചായത്ത്/നഗരസഭ സിഡിഎസ്സുകളിലായി ജൂലൈ 17 മുതൽ 24 വരെ രാവിലെ 11 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് മേള. വിവിധ തരം ഔഷധ കഞ്ഞികളും പത്തിലകറികളും കർക്കിട വിഭവങ്ങളും മേളയിൽ ലഭ്യമാണ്. പാഴ്‌സൽ കൊണ്ടുപോകുന്നതിനുളള സൗകര്യമുണ്ട്. ഫോൺ : 0487-2362517.
 

date