Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കാലവര്‍ഷം ജില്ലയില്‍ 24 വരെ ജാഗ്രതാ നിര്‍ദ്ദേശം
22ന് റെഡ് അലേര്‍ട്ട്
21, 23, 24 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ട്
കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. ജൂലൈ 22ന് ജില്ലയില്‍ റെഡ് അലേര്‍ട്ടും 21, 23, 24 തീയതികളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍, 2018ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍, അടച്ചുറപ്പില്ലാത്ത വീടുകള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കുന്നതിനുള്ള ഒരുക്കങ്ങളും നടത്തണം. 
ടോര്‍ച്ച്, റേഡിയോ, 500 മില്ലിലിറ്റര്‍ വെള്ളം, ഒആര്‍എസ് പാക്കറ്റ്, അത്യാവശ്യ മരുന്നുകള്‍, മുറിവിന് പുരട്ടാവുന്ന മരുന്ന്, ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി/ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, അത്യാവശ്യത്തിനുള്ള പണം, എടിഎം കാര്‍ഡ്, പ്രധാനപ്പെട്ട രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങള്‍ എന്നിവയാണ് എമര്‍ജന്‍സി കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇവ പ്ലാസ്റ്റിക് ബാഗുകളിലാക്കി എളുപ്പം എടുക്കാന്‍ പറ്റുന്ന ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിക്കണം.
ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ഇവയുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകുന്നതും നദി മുറിച്ചു കടക്കുന്നതും പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കുന്നതും ഒഴിവാക്കണം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. പുഴകളിലും തോടുകളിലും പൊടുന്നനെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മഴയത്ത് ഇറങ്ങാതിരിക്കുകയും കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 
പ്രളയ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpgലും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടം http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpgepw ലഭിക്കും.
പി എന്‍ സി/2508/2019

കാലവര്‍ഷം: വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 
മുഴുസമയ കണ്‍ട്രോള്‍ റൂം
അപകട സാധ്യതകള്‍ വിളിച്ചറിയിക്കണം
        കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍, വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനായി കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ മുഴുസമയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 9496011176 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍. കാറ്റിലും മഴയിലും വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുന്ന സംഭവങ്ങളില്‍ അടിയന്തര സഹായം ലഭിക്കുന്നതിന് 9496010101 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. 
വൈദ്യുതി തടസ്സങ്ങള്‍, അപകട സാധ്യതകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ 9496061061 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശമായും കൈമാറാം. നിലവിലുള്ള ഓണ്‍ലൈന്‍ പരാതി പരിഹാര നമ്പറായ 1912ലും കോള്‍ സെന്റര്‍ നമ്പറായ  9496012400ലും പതിവു സേവനങ്ങള്‍ തുടരും. കൂടാതെ കെഎസ്ഇബിയുടെ കണ്ണൂര്‍ സര്‍ക്കിളിന് കീഴിലെ വിവിധ സെക്ഷന്‍ ഓഫീസുകളുമായും ബന്ധപ്പെടാം. സെക്ഷന്‍ ഓഫീസ് നമ്പറുകള്‍: ചൊവ്വ- 0497 2726160, 9496011183, കാടാച്ചിറ-0497 2820444, 9496011187, തയ്യില്‍- 0497 2732137, 9496011192, പെരളശ്ശേരി- 0497 2826844, 9496012176, ഏച്ചൂര്‍- 0497 2857661, 9496011206, ചാലോട്- 0497 2484606, 9496011196, ചക്കരക്കല്‍- 0497 2851614, 9496011202, കണ്ണൂര്‍- 0497 2706850, 9496011217, ബര്‍ണ്ണശ്ശേരി- 0497 2705982, 9496011213, പള്ളിക്കുന്ന്- 0497 2706637, 9496011212, പാപ്പിനിശ്ശേരി- 0497 2787245, 9496011234, അഴീക്കോട്- 0497 2775051, 9496011226, ചെറുകുന്ന്- 0497 2860275, 9496011230, വളപട്ടണം- 0497 2778044, 9496011246, കൊളച്ചേരി- 0497 2240261, 9496011238, മയ്യില്‍- 0497 2275261, 9496011241, കൂത്തുപറമ്പ് -0497 2361376, 9496011256, കതിരൂര്‍- 0497 2306444, 9496011257, കോളയാട് -0497 2303855, 9496012070, പാട്യം 0497 2363376, 9496011262, പാനൂര്‍- 0497 2311863, 9496011271, ചൊക്ലി-0497 2338209, 9496011267, പാറാട്- 0497 2462166, 9496011274, പെരിങ്ങത്തൂര്‍- 0497 2394900, 9496018617, പിണറായി- 0497 2382900, 9496011283, ധര്‍മ്മടം-0497 2346950, 9496011279, വേങ്ങാട് -0497 2308890, 9496011287, തലശ്ശേരി നോര്‍ത്ത്- 0497 2341900, 9496011296, തലശ്ശേരി സൗത്ത് -0497 2341609, 9496011302, കൊടിയേരി- 0497 2356289, 9496011292.
പി എന്‍ സി/2509/2019

കാലവര്‍ഷം: ദുരിതാശ്വാസ ക്യാമ്പുകളില്‍ 89 പേര്‍
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ തളിപ്പറമ്പ് താലൂക്കിലെ എട്ട് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കണ്ണൂര്‍ താലൂക്കിലെ താവക്കരയില്‍ 15 വീടുകളിലും പടന്നത്തോടിന് സമീപം പത്തിലധികം വീടുകളിലും പള്ളിക്കുന്ന് വില്ലേജിലെ നാല് വീടുകളിലും വെള്ളം കയറി. ഇതിനെ തുടര്‍ന്ന് ഇവിടെയുള്ളവരെ താവക്കര  യു പി സ്‌കൂളിലും, ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. 89 പേരാണ്  രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. താവക്കര യു പി സ്‌കൂളില്‍ 54 പേരും ഗവ. ടൗണ്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ 35 പേരുമാണുള്ളത്. മാടായി, കടമ്പൂര്‍ പഞ്ചായത്തുകളിലെ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
പി എന്‍ സി/2510/2019

ജില്ലാതല പാചകവാതക അദാലത്ത് 
ജില്ലയിലെ പാചകവാതക വിതരണത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി  ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഓയില്‍ കമ്പനി അധികൃതര്‍,  ഗ്യാസ് ഏജന്‍സി പ്രതിനിധികള്‍, സിവില്‍ സപ്ലൈസ് ഉദേ്യാഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തികൊണ്ടുളള ജില്ലാതല പാചകവാതക അദാലത്ത് ആഗസ്ത് എട്ടിന് ഉച്ചക്ക് രണ്ട് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  പാചകവാതക വിതരണം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതികളുടെ രണ്ട് കോപ്പി ബന്ധപ്പെട്ട ഗ്യാസ് ഏജന്‍സി സ്ഥിതി ചെയ്യുന്ന താലൂക്കിലെ സപ്ലൈ ഓഫീസില്‍ ജൂലൈ 31 ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.  
പി എന്‍ സി/2511/2019

മീഡിയ അക്കാദമിയില്‍ അഭിമുഖം
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്ക് നടത്തിയ പ്രവേശന പരീക്ഷയുടെ വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കുള്ള അഭിമുഖം ജൂലൈ 26ന് നടത്തും.  ജേര്‍ണലിസം ആന്റ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് ആന്റ് അഡ്വര്‍ടൈസിംഗ് എന്നീ കോഴ്സുകളിലേക്ക് അഭിമുഖത്തിന് അറിയിപ്പ് കിട്ടിയ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട  അപേക്ഷകര്‍ രാവിലെ 10.30 ന് യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അക്കാദമിയുടെ എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷനു സമീപമുള്ള ഓഫീസില്‍ ഹാജരാകണം. പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവേശന ഫീസായ 2000 രൂപ അടക്കണം.  ഹോസ്റ്റല്‍ സൗകര്യം ആവശ്യമുള്ള പെണ്‍കുട്ടികള്‍ 300 രൂപ മുന്‍കൂറായി അടക്കേണ്ടതാണ്.
പി എന്‍ സി/2512/2019

വളം വാങ്ങണം
എളയാവൂര്‍ കൃഷിഭവനില്‍ നിന്നും കണ്ണൂര്‍ കോര്‍പറേഷന്‍ ജനകീയാസൂത്രണം പദ്ധതി  പ്രകാരം തെങ്ങിന്  ജൈവവളം കുമ്മായം പദ്ധതിയില്‍ അപേക്ഷിച്ച കര്‍ഷകര്‍ക്കുള്ള വളത്തിന്റെ കുറിപ്പും കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതിയുടെ വളത്തിന്റെ കുറിപ്പും   ജൂലൈ 22  മുതല്‍  എളയാവൂര്‍ കൃഷി ഭവനില്‍ നിന്നും വിതരണം ചെയ്യും.   കര്‍ഷകര്‍ മുഴുവന്‍ തുകയും നല്‍കി വളം വങ്ങേണ്ടതാണ്. സബ്‌സിഡി തുക ബില്‍ ഹാജരാക്കുന്ന മുറക്ക് അവരുടെ ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2513/2019

ഒറ്റത്തവണ പ്രമാണ പരിശോധന
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ്(113/17) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്കായി 2019 ഏപ്രില്‍ 20 ന്  പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയിലെ വനിത, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ 22 മുതല്‍ 27 വരെ ജില്ലാ പി എസ് സി ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഉദ്യോഗാര്‍ഥികള്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും തിരിച്ചറിയല്‍ രേഖയായി ആധാറും പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത എല്ലാ അസ്സല്‍ പ്രമാണങ്ങളും സഹിതം ഹാജരാകണം.
പി എന്‍ സി/2514/2019

വളപ്പ് കൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ മത്സ്യമേഖലയില്‍ നിന്നും നൂതന മത്സ്യകൃഷിയായി വളപ്പ് കൃഷി ചെയ്യുന്നതിന് അഞ്ച് പേരില്‍ കുറയാത്ത രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളി അംഗങ്ങളുളള ഗ്രൂപ്പ്/അക്വാകള്‍ച്ചര്‍ ക്ലബ് അംഗങ്ങളുടെ ഗ്രൂപ്പ്/സഹകരണ സംഘം എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നര മീറ്ററില്‍ കുറയാത്ത ആഴമുളള ഓരുജല പ്രദേശത്ത് സ്വന്തമായോ പാട്ടത്തിനോ സ്ഥലം കണ്ടെത്തി വളപ്പ് കൃഷി ചെയ്യണം. ജില്ലയില്‍ അഞ്ച് ഗ്രൂപ്പുകള്‍ക്ക് കൃഷി നടത്തുന്നതിന് ധനസഹായം ലഭിക്കും. അഞ്ച് യൂണിറ്റ് (10 സെന്റ്സ്ഥലം) അടങ്ങിയ ഒരു ഗ്രൂപ്പിന് അഞ്ചു ലക്ഷം രൂപ വീതം അടങ്കല്‍ ഉളളതാണ് പദ്ധതി. ചെലവിന്റെ 40 ശതമാനം  സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. അപേക്ഷാ ഫോറം ഓരുജല പ്രദേശം ഉള്‍ക്കൊളളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 30 ന് അഞ്ച് മണി വരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സ്വീകരിക്കും. ഫോണ്‍: 0497 2731081.
പി എന്‍ സി/2515/2019

കൂട് കൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷം മത്സ്യമേഖലയില്‍ നടപ്പിലാക്കാന്‍ 82 യൂണിറ്റ് ഓരുജല പ്രദേശത്ത് കൂട് കൃഷി നടത്തുന്നതിന് മത്സ്യബോര്‍ഡ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം, മത്സ്യകര്‍ഷക ക്ലബ്ബില്‍ അംഗത്വം, മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ അംഗത്വമുളള കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വേലിയിറക്ക സമയത്ത് കുറഞ്ഞത് 1.5 മീറ്റര്‍ വരെ ആഴത്തിലുളള ജലവിതാനമുളള സ്ഥലമാണ് അനുയോജ്യം. 1 x 1 x 1.5 മീറ്റര്‍ വിസ്തീര്‍ണ്ണമുളള രണ്ട് കൂടുകള്‍ അടങ്ങുന്നതാണ് ഒരു യൂണിറ്റ്.  യൂണിറ്റ് തുക 30,000 രൂപ. 40 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ഏകദിന പരിശീലനവും നല്‍കുന്നതാണ്. അപേക്ഷാ ഫോറം ഓരുജല പ്രദേശം ഉള്‍ക്കൊളളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 30 ന് അഞ്ച് മണിവരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും, മത്സ്യഭവനുകളിലും, കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സ്വീകരിക്കും. ഫോണ്‍: 0497 2731081.
പി എന്‍ സി/2516/2019

കെട്ടിട നിര്‍മാണാനുമതി അദാലത്ത്
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍  നിന്നും കെട്ടിട നിര്‍മ്മാണാനുമതി, കെട്ടിട നമ്പര്‍ എന്നിവ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ അദാലത്ത് നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുള്ളവര്‍ തങ്ങളുടെ പഞ്ചായത്തിന് നിശ്ചയിച്ചിട്ടുള്ള സമയത്ത് തന്നെ ഹാജരാവണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തീയതി, കേന്ദ്രം, ഗ്രാമപഞ്ചായത്ത്, സമയം എന്ന ക്രമത്തില്‍.
ജൂലൈ 22 കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാള്‍: കതിരൂര്‍, കോട്ടയം, എരഞ്ഞോളി, മൊകേരി, തൃപ്പങ്ങോട്ടൂര്‍, പന്ന്യന്നൂര്‍-രാവിലെ 10 മണി.  ചൊക്ലി, പാട്യം - 11 മണി, മാങ്ങാട്ടിടം, വേങ്ങാട് - 12 മണി, ന്യൂമാഹി, കുന്നോത്ത് പറമ്പ് - രണ്ട് മണി, ധര്‍മ്മടം - മൂന്ന് മണി, പിണറായി - 3.30.
ജൂലൈ 24- ചെറുതാഴം ഗ്രാമപഞ്ചായത്ത് ഹാള്‍: രാവിലെ 10 മണി-  കടന്നപ്പളളി- പാണപ്പുഴ, കാങ്കോല്‍-ആലപ്പടമ്പ, 11 മണി, പെരിങ്ങോം-വയക്കര, ചെറുപുഴ, 12.30- കണ്ണപുരം, പരിയാരം, ഉച്ചയ്ക്ക്  രണ്ട് മണി-കരിവെളളൂര്‍-പെരളം, എരമം-കുറ്റൂര്‍, ചെറുകുന്ന്, വൈകിട്ട് മൂന്ന് മണി- മാടായി, മാട്ടൂല്‍, രാമന്തളി, പട്ടുവം, 3. 30 മണി-ചെറുതാഴം, ഏഴോം, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തുകള്‍.
ജൂലൈ 26- കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ഹാള്‍: രാവിലെ 10 മണി -ഉദയഗിരി, ഇരിക്കൂര്‍, മലപ്പട്ടം, ആലക്കോട്, നടുവില്‍,  11 മണി - എരുവേശ്ശി, പയ്യാവൂര്‍, നാറാത്ത്,  12.30 മണി- ചെങ്ങളായി, കുറ്റിയാട്ടൂര്‍, ഉച്ചയ്ക്ക്  രണ്ട് മണി- ചപ്പാരപ്പടവ്, മയ്യില്‍, വൈകിട്ട്  3 മണി-  കൊളച്ചേരി, 3. 30 - കുറുമാത്തൂര്‍, കല്ല്യാശ്ശേരി.
പി എന്‍ സി/2517/2019

 വായനാമല്‍സരം ആഗസ്ത് 6 ലേക്ക് മാറ്റി
  ലൈബ്രറി കൗണ്‍സില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി 25ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വായന മത്സരം  ആഗസ്ത് ആറിന് ഉച്ചക്ക് രണ്ടി മണിയിലേക്ക് മാറ്റിയതായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
പി എന്‍ സി/2518/2019

 സിറ്റി റോഡ് പ്രൊജക്ട്: ഭൂമി ഏറ്റെടുക്കര്‍ വിജ്ഞാപനമായി
  ജില്ലയില്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍വ്വെയും അതിര്‍ത്തിയും സംബന്ധിച്ച ആക്ടിലെ 6(1) -ാം വകുപ്പ് പ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചു.  വിജ്ഞാപനത്തിന്റെ പകര്‍പ്പ് കണ്ണൂര്‍ താലൂക്ക് ഓഫീസിലെയും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലെയും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 
പി എന്‍ സി/2519/2019

സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പന ഉദ്ഘാടനം
  സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ 2019(ബി ആര്‍-69) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് വില്‍പന ഉദ്ഘാടനം ജൂലൈ 22 ന് രാവിലെ 11 മണിക്ക് പി ആര്‍ ഡി ചേമ്പറില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.   ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും.  ചടങ്ങില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ സംബന്ധിക്കും.  ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 12 കോടി, രണ്ടാം സമ്മാനം അഞ്ച് കോടി (50 ലക്ഷം രൂപ വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം രണ്ട് കോടി (10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്) ഉള്‍പ്പെടെ ആകെ 78 കോടി രൂപ 3.30 ലക്ഷം പേര്‍ക്ക് ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില.  നറുക്കെടുപ്പ് സെപ്തംബര്‍ 19 ന്.
പി എന്‍ സി/2520/2019

മെറ്റീരിയല്‍ കലക്ഷന്‍ സെന്റര്‍ ഉദ്ഘാടനം 23 ന്
പായം ഗ്രാമപഞ്ചായത്തിലെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നിര്‍വഹിക്കും. ജൂലൈ 23 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പെരിങ്കരിയില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍ അധ്യക്ഷനാകും. 
പി എന്‍ സി/2521/2019

കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ജില്ലയിലെ കുടുംബശ്രീ കറിപൗഡര്‍ കണ്‍സോര്‍ഷ്യം കോ-ഓഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാല ഡിഗ്രിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഫുഡ് പ്രോസസ്സിംഗ് മേഖലയിലോ അനുബന്ധ മേഖലയിലോ ഉള്ള അംഗീകൃത ഡിപ്ലോമ /ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷനിലുള്ള സര്‍ട്ടിഫിക്കറ്റ്/ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ എന്നീ യോഗ്യതകള്‍ ഉള്ള 20 നും 40 നും  ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സൗത്ത് ബസാര്‍,  അശോക ഹോസ്പിറ്റലിന് സമീപം, ആര്‍ പി കോംപ്ലക്‌സ്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍  ജൂലൈ 27 നകം സമര്‍പ്പിക്കണം.  ഫോണ്‍: 0497 2702080.
പി എന്‍ സി/2522/2019

കൗണ്‍സലിംഗ് സൈക്കോളജി പ്രോഗ്രാം: തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ്  നടത്തുന്ന  സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ നല്‍കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.  കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങള്‍  www.srccc.inല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍, റെയില്‍വേ സ്റ്റേഷന് എതിര്‍വശം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ മെയില്‍:  plfc214@gmail.com ഫോണ്‍: 0497 – 2765655, 7994846530, 9447080497. 
പി എന്‍ സി/2523/2019
സൗജന്യ എന്‍ട്രന്‍സ് പരിശീലനം
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ പ്ലസ് ടു പഠനത്തിന് ശേഷം സൗജന്യ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു.  പ്ലസ്ടുവിന് സയന്‍സ് വിഷയമെടുത്ത് 2019 മാര്‍ച്ചിലെ പരീക്ഷയില്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ എ ഗ്രേഡ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവായിരിക്കണം.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 23. ഫോണ്‍: 0497 2700596.
പി എന്‍ സി/2524/2019

ഫാര്‍മസിസ്റ്റ് അഭിമുഖം
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കീഴില്‍ ജില്ലയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഡിപ്പോയിലേക്ക് ഫാര്‍മസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും ജൂലൈ 23 ന് രാവിലെ 10 മണിക്ക് നടത്തുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
പി എന്‍ സി/2525/2019

സീറ്റ് ഒഴിവ്
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാംവര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സില്‍ എസ് സി/എസ് ടി വിഭാഗത്തിലും ബി എസ് സി ഇലക്‌ട്രോണിക്‌സ് കോഴ്‌സില്‍ എസ് സി/എസ് ടി/ജനറല്‍ വിഭാഗത്തിലും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2877600.
പി എന്‍ സി/2526/2019

സ്വാഗതസംഘം 23 ന്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാര വിതരണ പരിപാടിയുടെ സംഘാടക സമിതി യോഗം ജൂലൈ 23 ന് വൈകിട്ട് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  ഓഗസ്റ്റില്‍ കണ്ണൂരിലാണ് യുവപ്രതിഭ പുരസ്‌കാര വിതണ ചടങ്ങ്.
പി എന്‍ സി/2527/2019

ഇ ടി എസ് ബി പരിശീലനം 22 ന്
കണ്ണൂര്‍ ജില്ലാ ട്രഷറിയുടെയും കണ്ണൂര്‍ സബ് ഷ്രഷറിയുടെയും കീഴിലെ  ഡി ഡി ഒ മാര്‍ക്കുള്ള ഇ ടി എസ് ബി പരിശീലന പരിപാടി ജൂലൈ 22 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടക്കും.
പി എന്‍ സി/2528/2019
 

 

date