Skip to main content

തീറ്റപ്പുല്‍ക്കൃഷി ; അപേക്ഷ ക്ഷണിച്ചു

പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ക്ഷീരവികസന വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന തീറ്റപ്പുല്‍ക്കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ഭാഗമായി സബ്സിഡിയോടുകൂടിയതും സബ്സിഡി ഇല്ലാത്തതുമായ പുല്‍ക്കൃഷി, അസോള, ജലസേചന സൗകര്യമൊരുക്കല്‍, യന്ത്രവല്‍ക്കരണം തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ജൂലൈ 15ന് മുമ്പ്  ക്ഷീരവികസന യൂണിറ്റുകളില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടണം.
 

date