Skip to main content

വളര്‍ത്തുനായ്ക്കള്‍ക്ക് കുത്തിവയ്പ് ജൂലൈ 15 മുതല്‍

കട്ടപ്പന നഗരസഭ പ്രദേശത്ത് പേപ്പട്ടി ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ് ജൂലൈ 15 മുതല്‍ 24 വരെ ഓരോ വാര്‍ഡിലെയും രണ്ട് കേന്ദ്രങ്ങളില്‍ നല്‍കും. കുടുംബശ്രീ മിഷന്റെ തെരുവ്നായ നിയന്ത്രണ പദ്ധതിയുമായി  ചേര്‍ന്നാണ് തെരുവ് നായയുടെ സ്റ്റെറിലൈസേഷന്‍, വാക്സിനേഷന്‍ എന്നിവ നടത്തുന്നത്. ഈ മാസം 25ന് മുമ്പ് തെരുവ് നായ്ക്കളെ പിടിച്ച് ഇടുക്കിയിലുള്ള പൗണ്ടില്‍ കോണ്ടുപോയി വന്ധ്യത നിയന്ത്രണ പ്രക്രിയക്ക് വിധേയമാക്കും. പേപ്പട്ടി കടിച്ച് പശുക്കളും ആടുകളും ചത്തുപോയ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ മൃഗ സംരക്ഷണ വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

date