Skip to main content
ജനകീയം ഈ അതിജീവനം സംഘാടക സമിതി രൂപീകരണ യോഗം കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേരുന്നു.

ജനകീയം ഈ അതിജീവനം - ജില്ലാതല സംഗമം: വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

 

പ്രളയവും പ്രളയാനന്തര പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ നടത്തുന്ന ദുരിതബാധിതരുടെ സംഗമം ജനകീയം ഈ അതിജീവനം ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.

കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗത്തിൽ കട്ടപ്പന  നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി ചെയർമാനായും ഇടുക്കി  തഹസീൽദാർ വിൻസന്റ് ജോസഫ് കൺവീനറായും ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

 

ജൂലൈ 20-ാം തീയതി രാവിലെ 11 മണിക്ക് കട്ടപ്പന ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, വീടും സ്ഥലവും നഷ്ടപ്പെട്ട പ്രളയബാധിതർക്കായി വിട്ടുകിട്ടിയ ഭൂമിയുടെ പട്ടയ കൈമാറ്റം, വയറിംഗ് കിറ്റ്  വിതരണം, പ്രളയ പുനരധിവാസ 

പ്രവർത്തനങ്ങളിൽ സഹകരണവും പിന്തുണയും നല്കിയ സർക്കാരിതര സംഘടനകളെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ ചടങ്ങിൽ ഉണ്ടായിരിക്കും. 

 

ജില്ലയുടെ ചുമതലയുള്ള വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, എംഎൽഎമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, റീബില്‍ഡ് കേരള ലൈഫ് മിഷന്‍ പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ പ്രവർത്തകർ, ഉദ്യോഗസ്ഥർ

തുടങ്ങിയവർ പങ്കെടുക്കും.

സര്‍ക്കാര്‍ നടപ്പാക്കിയ ദുരിതാശ്വാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തിലെത്തിക്കുന്നതിനാണ് സംസ്ഥാനത്തുടനീളം ജൂലൈ 20ന് ജനകീയം അതിജീവനം എന്ന പേരില്‍ പൊതുജനസംഗമം സംഘടിപ്പിക്കുന്നത്.

 

യോഗത്തിൽ എ ഡി എം ആന്റണി സ്കറിയ,  ആർ ഡി ഒ എം.പി.വിനോദ് , കൗൺസിലർമാരായ മനോജ് എം.തോമസ്, സി.കെ.മോഹനൻ, മനോജ് മുരളി, തോമസ് മൈക്കിൾ, റ്റിജി.എം.രാജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.എസ്  .രതീഷ് , സാജു പട്ടരുമഠം, കെ.എൻ.കുമാരൻ, രാജൻകുട്ടി മുതുകുളം, കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്സൺ ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എൻ.ബി. ബിജു, ഇൻഫർമേഷൻ അസിസ്റ്റന്റ് കെ.ജി.അജിത തുടങ്ങിയവർ പങ്കെടുത്തു.

date