Skip to main content

എറണാകുളം അറിയിപ്പുകള്‍

സ്വകാര്യക്ഷേത്രജീവനം, യന്ത്രവല്‍കൃത മത്സ്യബന്ധന വ്യവസായം : 

മിനിമം വേതനം പുതുക്കുന്നതിനുള്ള തെളിവെടുപ്പ്.-ജൂലൈ 29 ന്

 

സംസ്ഥാനത്തെ സ്വകാര്യക്ഷേത്ര ജീവനം, യന്ത്രവല്‍കൃത മത്സ്യബന്ധന വ്യവസായം എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജൂലൈ 29 ന് യഥാക്രമം രാവിലെ 11.00 മണിക്കും ഉച്ചയ്ക്ക് 12.00  മണിക്കും എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസിലെ ബാങ്ക്വറ്റ് ഹാളില്‍ നടക്കും. എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുമുളള ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.

ഐ.എച്ച്.ആര്‍.ഡി; വിവിധ കോഴ്‌സുകളുടെ ഫലം പ്രസിദ്ധീകരിച്ചു

കൊച്ചി: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2019 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആഡിയോ എഞ്ചിനീയറിംഗ് (പി.ജി.ഡി.എ.ഇ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ)/ ഡിപ്ലോമ ഇന്‍  ഡാറ്റാ എന്‍ട്രി ടെക്‌നിക്ക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ്് ഇന്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.              പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ അറിയാവുന്നതാണ്. കൂടാതെ ഐ.എച്ച്.ആര്‍.ഡിയുടെ വെബ്‌സൈറ്റിലും (www.ihrd.ac.in) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ആഗസ്റ്റ് അഞ്ചു വരെ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍  പിഴ കൂടാതെയും ആഗസ്റ്റ് 12 വരെ 200/ രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.  ഡിസംബര്‍ 2019 ലെ സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള             (2010 സ്‌കീമിലെ സെക്കന്റ് സെമസ്റ്റര്‍ ഡി.ഡി.റ്റി.ഒ.എ, സെക്കന്റ് സെമസ്റ്റര്‍ പി.ജി.ഡി.സി.എ) പ്രത്യേകാനുമതി (പ്രത്യേകാനുമതി) ആവശ്യമുള്ളവര്‍ അപേക്ഷകള്‍ ആഗസ്റ്റ് 20ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി ആഗസ്റ്റ് 30 വരെയും അതാത് സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദ്ദിഷ്ട തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

ജലവിതരണം മുടങ്ങും
കൊച്ചി
: ചൂണ്ടി സബ് ഡിവിഷന്‍ പരിധിയില്‍ പെടുന്ന രാമമംഗലം പമ്പ് ഹൗസിലെ ട്രാന്‍സ്‌ഫോര്‍മര്‍ യാഡില്‍ ഉണ്ടായ തകരാറുകള്‍ മൂലം തൃപ്പൂണിത്തുറ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ ഓഫീസിന്റെ കീഴില്‍ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, ചോറ്റാനിക്കര പഞ്ചായത്ത്, ഉദയംപേരൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജൂലൈ 26, 27 തീയതികളില്‍ ജലവിതരണം മുടങ്ങുമെന്ന് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ലേലം

കൊച്ചി: എറണാകുളം ജില്ലാ സപ്ലൈ ഓഫീസിന്റെ നവീകരണത്തോടനുബന്ധിച്ച് ഒഴിവാക്കിയ ഫര്‍ണിച്ചറുകള്‍ മത്സരാടിസ്ഥാനത്തില്‍ ലേലം ചെയ്യുന്നു. ലേലം ആഗസ്റ്റ് ആറിന് രാവിലെ 11-ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുളള ജില്ലാ സപ്ലൈ ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2422251, 2423359.

date