Skip to main content

പ്രളയ നഷ്ട പരിഹാരം: പാറക്കടവ് ബ്ലോക്കിൽ കർഷകർക്കു നൽകിയത് 5,06,72,718 രൂപ

പ്രളയ നഷ്ട പരിഹാരം: പാറക്കടവ് ബ്ലോക്കിൽ കർഷകർക്കു നൽകിയത് 5,06,72,718 രൂപ

 

കുറുമശ്ശേരി: പ്രളയം തകർത്ത കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ കർഷക അനുകൂല പദ്ധതികൾ നടപ്പിലാക്കി പാറക്കടവ് ബ്ലോക്കും കൃഷി വകുപ്പും. വിള ഇൻഷൂറൻസ് ഇനത്തിലും നഷ്ട പരിഹാരമായും ധനസഹായം നൽകിയതിനു പുറമെ പച്ചക്കറി തൈകൾ, വിത്തുകൾ, വളം എന്നിവ വിതരണം ചെയ്യുക വഴി നഷ്ടപ്പെട്ട കൃഷിയുടെ പകുതിയിലധികം തിരിച്ചു പിടിച്ചു കഴിഞ്ഞു. നെൽകൃഷിയാണ്ലാഭത്തിൽ തിരിച്ചുപിടിക്കാനായത്. 

 

പാറക്കടവ് ബ്ലോക്കിൽ 5,06,72,718 രൂപ

യാണ് കർഷകർക്കു നഷ്ടപരിഹാരമായി നൽകിയത്. വിള ഇൻഷൂറൻസ് വിഭാഗത്തിൽ 20,37,660 രൂപയും നൽകി. പാടശേഖര സമിതിക്കും കർഷകർക്കുമാണ് ഇൻഷൂറൻസ് കൈമാറിയത്. ബ്ലോക്കിനു കീഴിലെ ആറ് പഞ്ചായത്തുകളിലായി അയ്യായിരത്തിലധികം കർഷകർക്കാണ് നഷ്ടപരിഹാരം നൽകിയത്.    

 

ഓരോ പഞ്ചായത്തിനും 6000 പച്ചക്കറിവിത്ത് കിറ്റ് വീതം 36000 സീഡ് കിറ്റുകൾ വിതരണം ചെയ്തു. 15000 പച്ചക്കറി തൈകളും ഓരോ പഞ്ചായത്തിനും വിതരണം ചെയ്തു. ട്രൈക്കോഡെർമ സമ്പുഷ്ട ജീവാണു വളവും കർഷകരിലേക്കെത്തിച്ചു. ഇത്തരത്തിൽ 1750 കിലോ വളമാണ് കർഷകർക്കു നൽകിയത്. 

 

പ്രളയത്തിൽ പ്രവർത്തന രഹിതമായ ലിഫ്റ്റ് ഇറിഗേഷനിലെ പമ്പ് സെറ്റുകൾ പുനസ്ഥാപിക്കുന്നതിനായി 2,22,366 രൂപയും വിതരണം ചെയ്തു. 90,000 പച്ചക്കറി തൈകൾ ബ്ലോക്കിൽ വിതരണം ചെയ്തിട്ടുണ്ട്. 

വാഴകൃഷിയെ പുനരുജ്ജീവിപ്പിക്കാനും കർഷകർക്ക് കൈത്താങ്ങായി കൃഷി വകുപ്പ് കൂടെ നിന്നു. പ്രളയത്തിനു ശേഷം വാഴക്കൃഷി ആരംഭിച്ച കർഷകർക്ക് ഒരു വാഴക്ക് പത്തര രൂപ വച്ച് നൽകി. ഇത്തരത്തിൽ 1192 കർഷകർക്ക് 60,95,400 രൂപയും നൽകി. 

പുനർജനി പദ്ധതിയിലൂടെ  നഷ്ടപ്പെട്ട കൃഷിയുടെ പകുതിയിലധികവും തിരിച്ചുപിടിക്കാനയാതായി കൃഷി അസിസ്റ്റൻറ് ഡയറക്ടർ പറഞ്ഞു. ജാതി കൃഷി മാത്രമാണ് വീണ്ടെടുക്കാനുള്ളത്. ഇവ കൂടാതെ ജനകീയാസൂത്രണ പദ്ധതി വഴിയും കർഷകർക്ക് സഹായം നൽകിയിട്ടുണ്ട്‌.

date