Skip to main content

കൂടിക്കാഴ്ച

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി ആശ്രമ വിദ്യാലയത്തിലെ ആറു മുതല്‍ പ്ലസ്ടു ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2019-20 അധ്യയന വര്‍ഷം സ്‌പോക്കണ്‍ ഇംഗ്ലീഷില്‍ പരിശീലനം നല്‍കുന്നതിന് ബി.എ ഇംഗ്ലീഷ് പാസ്സായ ഉദ്യോഗാര്‍ഥികള്‍ക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 2 ന് രാവിലെ 11 ന്് സ്ഥാപനത്തില്‍ വെച്ച് നടത്തും. ഓഗസ്റ്റ് മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലെ അവധി ദിവസങ്ങളിലും മറ്റും റഗുലര്‍ ക്ലാസ്സുകള്‍ക്ക് മുടക്കം വരാത്ത തരത്തില്‍ 200 മണിക്കൂറില്‍ കുറയാതെ ക്ലാസ്സെടുക്കണം. പ്രതിഫലമായി ക്ലാസ്സുകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് 50,000 രൂപ ഒറ്റ തവണയായി നല്‍കും. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷില്‍ പി.ജിയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04936220139

date