Skip to main content

അദാലത്ത് 

വൈത്തിരി താലൂക്ക് പടിഞ്ഞാറത്തറ പഞ്ചായത്തിലെ 65, 68, 50, 09. 71 എന്നീ റേഷന്‍കടകളിലെ ഗുണഭോക്താക്കളുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനയിലേക്ക് മാറ്റുന്നതിനുള്ള അദാലത്ത് ഓഗസ്റ്റ് അഞ്ചിനു രാവിലെ 10ന് പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടക്കും. ഉച്ചയ്ക്കു ശേഷം 49, 06, 82, 61, 94 എന്നീ നമ്പര്‍ റേഷന്‍കടകളിലെ ഗുണഭോക്താക്കളുടെ അദാലത്തും നടക്കും. അര്‍ഹരായ അപേക്ഷകര്‍ രേഖകള്‍ സഹിതം ഹാജരാകകണം. അദാലത്തില്‍ പങ്കെടുക്കാത്തവരെ മുന്‍ഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കില്ല. 

വൈത്തിരി താലൂക്ക് കോട്ടത്തറ പഞ്ചായത്തിലെ 73, 72, 07, 57, 69 എന്നീ റേഷന്‍ കടകളിലെ ഉപഭോക്താക്കളുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനയിലേക്ക് മാറ്റുന്നതിനുള്ള അദാലത്ത് ഓഗസ്റ്റ് 10ന് രാവിലെ 10 മുതല്‍ കോട്ടത്തറ പഞ്ചായത്ത് വെണ്ണിയോട് സാം സ്‌കാരിക നിലയത്തില്‍ നടക്കും. അര്‍ഹരായ അപേക്ഷകര്‍ രേഖകള്‍ സഹിതം ഹാജരാകകണം. അദാലത്തില്‍ പങ്കെടുക്കാത്തവരെ മുന്‍ഗണനാ വിഭാഗത്തിലേക്ക് പരിഗണിക്കില്ല.

date