Skip to main content

അക്ഷരയാത്ര ജില്ലാതല ഉദ്ഘാടനം

 

    സാക്ഷരതാ - തുല്യതാ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സാക്ഷരതാ പ്രവര്‍ത്തനങ്ങളും പാര്‍ശ്വവല്‍കൃത മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം മേയര്‍ അഡ്വ.വി. കെ പ്രശാന്ത് നിര്‍വ്വഹിച്ചു. മുട്ടത്തറ പൊന്നറ കോളനിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വഞ്ചിയൂര്‍ പി.ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1005/2019)

date